/uploads/news/news_വയനാട്_ദുരന്തത്തില്‍_കേന്ദ്രസര്‍ക്കാരിനെ..._1732590116_1177.png
KERALA

വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


കണ്ണൂർ: വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയില്‍ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൂരൽ മല ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറായില്ല. പ്രളയത്തിലും പ്രത്യേക സഹായം കേന്ദ്രം നൽകിയില്ല. ഇടതുപക്ഷവും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ഒരിക്കലും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് ദുരന്തത്തില്‍ ധനസഹായം: ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി

0 Comments

Leave a comment