ശാസ്ത്രപ്രചാരണത്തിന്റെ അറുപതാണ്ട്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അറുപതാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്. വെള്ളിയാഴ്‌ചമുതൽ ഒരു വർഷത്തോളം നീളുന്ന വാർഷികാഘോഷങ്ങൾക്ക് തുടക്കമാകും. 1962 സെപ്‌തംബർ 10 നാണ് കോഴിക്കോട്ട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഫാ. തിയോഡോഷ്യസ് പരിഷത്ത് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
