കഴക്കൂട്ടം: ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമയുടെ എഴുപതാം വാർഷിക സമ്മേളനം
പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ലജ്നത്തുൽ മുഅല്ലിമീൻ കണിയാപുരം മേഖലാ കമ്മിറ്റിയെ പിരിച്ചുവിട്ട ദക്ഷിണ കേരളാ ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന സമിതിയുടെ നടപടിയെ ആറ്റിങ്ങൽ മുൻസിഫ് കോടതി സ്റ്റേ ചെയ്തു.
മേഖലാ സമിതിയോട് വിശദീകരണം തേടുകയോ കാരണം കാണിക്കൽ നോട്ടീസ് നൽകുകയോ പോലും ചെയ്യാതെ സംസ്ഥാന സമിതി സ്വീകരിച്ച നടപടി ഏകപക്ഷിയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി മേഖലാ പ്രസിഡൻറ് കഴക്കൂട്ടം അബ്ദുൽ ജലീൽ മൗലവി, ജനറൽ സെക്രട്ടറി അർഷദ് മന്നാനി എന്നിവർ ചേർന്ന് സമർപ്പിച്ച ഹർജിയിലാണ് കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ പ്രസിഡൻറ് ഒ.അബ്ദുറഹ്മാൻ ഹസ്റത്ത്, ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ട്രഷറർ എം.പി അബ്ദുൽ ഖാദർ മൗലവി, ദക്ഷിണ കേരളാ ലജ്നത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് മുത്തുക്കോയാ തങ്ങൾ ബാഫഖി, ജനറൽ സെക്രട്ടറി എ.എം ഇർഷാദ് ബാഖവി, ട്രഷറർ ആലുവ എം.എം ബാവാ മൗലവി, എം.യു അബ്ദുൽ സലാം മൗലവി എന്നിവരെ പ്രതിചേർത്താണ് കേസ്
നൽകിയിരിക്കുന്നത്.
കേസിൽ ഏഴാം പ്രതിയായ കണിയാപുരം മേഖലയിലെ മുഴുതിരിയാവട്ടം മദ്രസ്സയിൽ
അദ്ധ്യാപകനായി പ്രവർത്തിച്ചു വരുന്ന അബ്ദുൽ സലാം മൗലവി മേഖലയിൽ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വ്യാജ പാനൽ തയ്യാറാക്കി നിലവിലെ ഭാരവാകൾക്കെതിരെ മത്സരിച്ചപ്പോൾ മേഖലാ ജനറൽ ബോഡി ഐകകണ്ഠേന അദ്ധേഹത്തിന്റെ പാനലിനെ തള്ളികളഞ്ഞതിൻ്റെ പ്രതികാരമായാണ് ജംഇയ്യത്തുൽ ഉലമയുടെയും ലജ്നത്തുൽ
മുഅല്ലിമീൻ്റെയും സംസ്ഥാന ഭാരവാഹികളെ നിരന്തരം സ്വാധീനിച്ച് പിരിച്ചുവിടൽ നടപടി സ്വീകരിപ്പിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഹർജി ഫയൽലിൽ സ്വീകരിച്ച കോടതി പിരിച്ചുവിടൽ നടപടി സ്റ്റേ ചെയ്യുകയും, ഒന്നു മുതൽ ഏഴുവരെ പ്രതികൾക്ക് നോട്ടീസ് അയക്കുന്നതിന് ഉത്തരവിടുകയും ചെയ്തു. കണിയാപുരം മേഖലാ കമ്മിറ്റിയോടൊപ്പം ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച ജംഇയ്യത്തുൽ ഉലമാ തിരുവനന്തപുരം,
നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്ക് കമ്മിറ്റികളും നിയമ നപടികളുമായി മുന്നോട്ട് പോവുന്നതായി സൂചനയുണ്ടന്ന് കണിയാപുരം മേഖലാ പ്രസിഡണ്ട്
കഴക്കൂട്ടം അബ്ദുൽ ജലീൽ മൗലവി ME, പുതുക്കുറിച്ചി, സെക്രട്ടറി, അർഷാദ് മന്നാനി മുണ്ടൻ ചിറ എന്നിവർ പറഞ്ഞു.
മേഖലാ സമിതിയോട് വിശദീകരണം തേടുകയോ കാരണം കാണിക്കൽ നോട്ടീസ് നൽകുകയോ ചെയ്യാതെ സംസ്ഥാന സമിതി സ്വീകരിച്ച നടപടി ഏകപക്ഷിയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്





0 Comments