ലോകവിശ്വാസി സമൂഹം സൃഷ്ടാവിൻ്റെ അന്ത്യദൂതനായ മുഹമ്മദ്(സ) യുടെ ജനനം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തെ വരവേറ്റു കൊണ്ട് മൗലിദ് സദസ്സുകളും, മീലാദ് സംഗമങ്ങളും, പ്രകീർത്തനങ്ങളും, ആലപിച്ച് അനുസ്മരിക്കുന്ന ഈ അവസരത്തിൽ ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തിൽ ജീവിച്ചിരുന്ന നബി(സ)യെക്കുറിച്ച് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ തെറ്റിധരിപ്പിക്കപ്പെടുന്ന ഒരു വ്യക്തിത്വം എന്ന നിലയ്ക്ക് മുഹമ്മദ് നബിയുടെ ജീവിത ചരിത്രം വസ്തു നിഷ്ഠമായും നിശ്പക്ഷമായും പഠിച്ച് മനസിലാക്കിയ മറ്റു മതസ്ഥരുടെയും, ചിന്തകൻമാരുടെയും വീക്ഷണത്തെ കുറിച്ച് ചില കാര്യങ്ങൾ നിങ്ങളുടെ വായനയ്ക്ക് വേണ്ടി സൂചിപ്പിക്കുകയാണ്.
ചരിത്രകാരൻമാരും ചിന്തകൻമാരും സാഹിത്യകാരൻമാരും ഒരുപോലെ വാഴ്ത്തപ്പെടുന്ന വ്യക്തിത്വമാണ് മുഹമ്മദ് നബി(സ) യുടെത്. ആളിക്കത്തുന്ന അജ്ഞതയുടെ തീ കുണ്ഡാരത്തിൽ സത്യത്തിൻ്റെ ജല കണികകൾ വിതറിയ നബി(സ) യുടെ ചരിത്രം നിരവധി ചരിത്രകാരൻമാർ രേഖപ്പെടുത്തിയതായി കാണാം.
പാശ്ചാത്യർ മുതൽ യൂറോപ്യർ വരെ തങ്ങളുടെ ഇംഗ്ലീഷ് സാഹിത്യത്തിൽ നബി (സ) യുടെ ചരിത്രം ആദര പൂർവ്വം വർണ്ണിച്ചിട്ടുണ്ട്:
"ബർണാഡ്ഷായും"H R ഗിബും മുതൽ
ജയിംസ് വില്യം തോമസും, കാർലൈൻ വരെയുള്ള ചിന്തകരുടെ ഗ്രന്ഥങ്ങൾ ഇവയിൽ ചിലതു മാത്രമാണ്.
യൂറോപ്പിലും, പാശ്ചാത്യൻ നാടുകളിലും, നബി (സ) യേയും ഇസ്ലാമിനെയും കുറിച്ച് കള്ളക്കഥകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്ന കാലത്ത് നബി (സ)യുടെ വ്യക്തിത്വം ഉയർത്തിക്കാണിക്കാൻ അമുസ്ലീം ചരിത്രകാരൻമാർ പോലും തയ്യാറായിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. വിക്ടോറിയൻ കാലഘട്ടത്തിൽ ജീവിച്ച പ്രഗൽഭ ഇംഗ്ലീഷ് ചരിത്ര സൈദ്ധാന്ധികൻ തോമസ് കാർ ലൈനിൻ്റെ the hero and prophet എന്ന പ്രശസ്ത പ്രഭാഷണ ഉപസംഹാരത്തിൽ ഇങ്ങനെ കാണാം ....
"To the Arab Nation it was a birth from darkness in to light" **അറബ് ദേശത്ത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള പിറവിയായിരുന്നു നബി തിരുമേനിയുടെ ജനനം" **
I praise God and have reverences for the holy prophet Muhammed and the holy Qur,an"
*ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു. വിശുദ്ധ പ്രവാചകനായ മുഹമ്മദിനോടും പരിശുദ്ധ ഖുർആനിനോടും എനിക്ക് സർവ്വവിധ ഭക്തി ബഹുമാനാദരങ്ങളുണ്ടെന്ന് നെപ്പോളിയൻ ബോണോപാർട്ട് എഴുതുന്നു**.
പ്രവാചകൻ, സർവ്വസൈന്യാധിപൻ, പടയാളി, ഭരണാധികാരി, കച്ചവടക്കാരൻ, പ്രഭാഷകൻ, തത്വജ്ഞാനി, രാഷ്ട്രതന്ത്രജ്ഞൻ, അദ്ധ്യാപകൻ, ഇങ്ങനെ മനുഷ്യ ജീവിതത്തിന്റെ അഖില നിഖില മേഖലകളും ഒരു വ്യക്തിയിൽ സമ്മേളിക്കുന്ന ഒരു അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയാണ് അന്ത്യ പ്രവാചകൻ മുഹമ്മദ് തിരുമേനി.
മനുഷ്യ മഹത്വത്തിൻ്റെ എല്ലാ മാനദണ്ഡങ്ങൾ വെച്ച് അളന്നാലും നാം ചോദിച്ചേക്കാം ...?
മുഹമ്മദിനേക്കാൾ മഹാനായ ആരുണ്ട് ? ഇത് എൻ്റെ വാക്കുകളല്ല എന്ന് ഓർക്കുക...!
മുഹമ്മദ് നബി(സ)യുടെ ചരിത്രം പഠനത്തിനും, ഗവേഷണത്തിനും വിധേയമാക്കിയ ചില ചരിത്രകാരന്മാരുടെ ഉദ്ധരണികളും, പേരുകളും ഞാൻ നിങ്ങളുടെ വായനയ്ക്ക് വേണ്ടി സൂചിപ്പിക്കാം ....!
എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽ ഇങ്ങനെ എഴുതിയത് കാണാം....!
Muhammed is the most successfull of all prophets and all religious personalities "
**എല്ലാ പ്രവാചകരിലും, മത പ്രബോധകരിലും വെച്ച് ഏറ്റവും വലിയ വിജയശ്രീലാളിതൻ മുഹമ്മദാണ് ...!** എന്ന് .
ലാമാർട്ടിനും, തോമസ് കാർലൈനും, ബോസ് വർത്ത് സ്മിത്തും, ജർദിയുൽ ഫോർഡും, Dr. ആനിബസൻറ്റും, ജെയിംസ് മിച്നറും തുടങ്ങി ചരിത്ര ഗവേഷകൻമാരിൽ ചിലരുടെ ഗ്രന്ഥങ്ങളായ - 'An Apology for muhammed and the quran' എന്ന ഗ്രന്ധവും, "Muhammed and muhammed" എന്ന ഗ്രന്ഥവും,
"The life and teaching of muhammed" എന്ന ഗ്രന്ഥവും വായനയ്ക്ക് വേണ്ടി നിങ്ങളുടെ ശ്രദ്ധയിലേക്ക് സൂചിപ്പിക്കുന്നു ...!
മൈക്കിൾ.എച്ച്.ഹാർട്ട് എന്ന അമേരിക്കൻ ശാസ്ത്രജ്ഞനും, ചിന്തകനും എഴുത്തുകാരനുമായ ഇദ്ദേഹം 1978 മുഹമ്മദ് നബി (സ) കുറിച്ച് എഴുതിയ
"The 100 A Ranking of the Most Influential Persons in History" എന്ന പുസ്തകം ആ കാലഘട്ടത്തിലെ *Best Seller (ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകം) എന്ന കീർത്തി നേടിയിരുന്നു.
ഈ ഗ്രന്ഥത്തിൽ അദ്ദേഹം ഇപ്രകാരം സമർഥിക്കുന്നു
My choice of muhammed to lead the list of the worl's most Influential persons may surprise some readers and may be questioned by others,
but he was the only man in history who was supremely successfull on both the religious and secular Ievel ".
(ഞാൻ എൻ്റെ ഗ്രന്ഥത്തിൽ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് മുഹമ്മദ് തിരുമേനിയെ തെരഞ്ഞെടുത്തതിൽ വായനക്കാർക്ക് അത്ഭുതമോ, സംശയമോ, ഉണ്ടായേക്കാം ...!
പക്ഷെ... അനുപമമായ മത ഭൗതിക സംയോജനത്തിൽ ഏറ്റവുമധികം വിജയിച്ച ഒരേ ഒരു വ്യക്തി മുഹമ്മദ് നബി മാത്രമാണ്...!
അമുസ്ലിംങ്ങളായ പ്രഗൽഭ ചwas0രിത്രകാരൻമാരും, എഴുത്തുകാരൻമാരും, ചിന്തകൻമാരും പോലും നബി(സ) യെക്കുറിച്ച് ആധികാരികതയോടെ അഭിപ്രായപ്പെടുമ്പോൾ എന്തുകൊണ്ടാണ് അന്ത്യദൂതനായ മുഹമ്മദ് (സ) യുടെ അനുയായികളാണെന്ന് അഭിമാനം കൊള്ളുന്ന നാം ഓരോരുത്തരും അവിടെത്തെ ജീവിതത്തെ പഠിക്കുവാനും, എഴുതുവാനും, ചിന്തിക്കുവാനും, പ്രചരിപ്പിക്കുവാനും, പ്രബോധനം ചെയ്യുവാനും അതിലുപരി അനുധാവനം ചെയ്യുവാനും പ്രതിജ്ഞാബദ്ധരാണെന്ന് ഓരോ വിശ്വാസിയും മനസിലാക്കുക.
ഈ അനുഗ്രഹീതമായ റബീഉൽ അവ്വലിൽ ഒരായിരം നബിദിനാശംസകൾ നേർന്ന് കൊണ്ട് പ്രാർത്ഥനകളോടെ...
(ലേഖനം: മൗലവി സബീർ അൽമനാരി
ജനറൽ സെക്രട്ടറി
ANCT ട്രസ്റ്റ് ഉലമാ കമ്മിറ്റി
മൗലാനാ അബുൽ കലാം ആസാദ് ലൈബ്രറി & റീഡിംങ് സെന്റർ, തോന്നയ്ക്കൽ, തിരുവനന്തപുരം)
ആളിക്കത്തുന്ന അജ്ഞതയുടെ തീ കുണ്ഡാരത്തിൽ സത്യത്തിൻ്റെ ജല കണികകൾ വിതറിയ നബി(സ) യുടെ ചരിത്രം നിരവധി ചരിത്രകാരൻമാർ രേഖപ്പെടുത്തിയതായി കാണാം.
0 Comments