NEWS

തൃശൂരില്‍ റബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന്...

മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനയുടെ ഒരു കൊമ്പ് കാണാത്തത് ദുരൂഹത കൂട്ടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.

സര്‍ക്കാരിന് തിരിച്ചടി; റേഷന്‍ വ്യാപാരികള്‍ക്...

കിറ്റിന് അഞ്ചു രൂപ വച്ച് 10 മാസത്തെ കമ്മിഷന്‍ നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസി...

ഹൈക്കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. ജൂൺ 23നാണ് നിഖിൽ പിടിയിലാകുന്നത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത...

കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ മറ്റൊരു മുതിർന്ന സ്ത്രീയാണ് ഇന്ന് രാവിലെയോടെ നാലുപേരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തുന്നത്.

കുതിച്ചുയർന്ന് ചന്ദ്രയാൻ 3 ; ചരിത്ര ദൗത്യം വി...

ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപിച്ചത്

മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലന്‍സുമായി കൂട്...

ഇന്നലെ വൈകിട്ടായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞത്

തമിഴ്‌നാട്ടിലുടനീളം വിജയ് മക്കൾ ഇയക്കത്തിന്റെ...

വിജയുടെ പേരിൽ സംഘടന നടത്തിവരുന്ന നേത്രദാന-രക്തദാന പദ്ധതികൾക്കും സൗജന്യ ഭക്ഷണ പദ്ധതിക്കും ശേഷമുള്ള ഏറ്റവും വലിയ പദ്ധതിയാണ് രാത്രികാല ക്ലാസുകൾ

കൈവെട്ട് കേസ്: പ്രതികള്‍ നാല് ലക്ഷം രൂപ നല്‍ക...

ഇപ്പോഴും പോലീസ് സുരക്ഷയിലാണ് ടിജെ ജോസഫ്. എങ്കിലും തനിക്ക് ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി ജീവിക്കാന്‍ പറ്റില്ല, ജീവനും സ്വത്തിനും ഭീഷണിയുണ്ട് എന്ന് തന്നെയാണ് തനിക്ക് സുരക്ഷ നല്‍കുന്നതിലൂടെ തെളിയുന്നതെന്നും ജോസഫ് പറഞ്ഞു.

എൽഡിഎഫ് സജീവമാക്കണമെന്ന് സിപിഎമ്മിനോട് സിപിഐ;...

എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി ആയതു മുതൽ നേതൃത്വവുമായി അകലംപാലിച്ചു വരികയാണ് ഇപി. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണം അദ്ദേഹത്തെ കൂടുതൽ രോഷാകുലനാക്കി. സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ ആരോപണം സംസ്ഥാന കമ്മിറ്റിയിൽ ഉയരില്ലെന്ന് അദ്ദേഹം വിചാരിക്കുന്നു. തന്നെ ലക്ഷ്യമിട്ടു പാർട്ടിക്കുള്ളിൽ ഗൂഢാലോചന നടക്കുന്നെന്ന വികാരത്തിലാണ് ഇപി.

പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാന്‍ പിരിച്ച 8 ല...

ജില്ലാ നേതൃത്വം സംഘടിപ്പിച്ച സമരങ്ങളെത്തുടർന്ന് 20 സി.പി.എം പ്രവർത്തകർ കേസിൽ അകപ്പെട്ടിരുന്നു. ഇവരുടെ കേസ് നടത്തിപ്പിനും ജാമ്യത്തുകയ്ക്കുമായി പാർട്ടി എട്ട് ലക്ഷം രൂപ പിരിച്ചു. എന്നാൽ കേസ് വെറുതെ വിട്ടതോടെ കോടതിയിൽ നിന്ന് ഈ തുക തിരികെ ലഭിച്ചു. പിന്നീട് ഈ തുക പാർട്ടിക്ക് നൽകിയില്ലെന്നും ജില്ലാ കമ്മിറ്റി അംഗം വെട്ടിച്ചുവെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്.