ആറ്റിങ്ങൽ: മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും ആനി രാജക്കെതിരായ രാജ്യദ്രോഹ കുറ്റം പിൻവലിക്കുക, സ്ത്രീകൾക്ക് നേരെയും മതന്യൂനപക്ഷങ്ങൾക്ക് നേരെയും സംഘപരിവാർ നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എഐവൈഎഫ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് അക്ഷയ് ആർ അധ്യക്ഷത വഹിച്ചു, മണ്ഡലം സെക്രട്ടറി മുകുന്ദൻ ബാബു സ്വാഗതം ആശംസിച്ചു. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് പി എസ് ആന്റസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജോയിൻ സെക്രട്ടറി രഞ്ജിത്ത് , എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് ഗോപിചന്ദ്, മണ്ഡലം കമ്മിറ്റി അംഗം ഗോകുൽ കൃഷ്ണൻ ,ജഗൻ എന്നിവർ സംസാരിച്ചു. അജിൻ ചന്ദ്രൻ, വിഷ്ണു എസ് എന്നിവർ നേതൃത്വം നൽകി
മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം എഐവൈഎഫ് നൈറ്റ് മാർച്ച്





0 Comments