NEWS

കൈവെട്ട് കേസ്: പ്രതികള്‍ നാല് ലക്ഷം രൂപ നല്‍ക...

ഇപ്പോഴും പോലീസ് സുരക്ഷയിലാണ് ടിജെ ജോസഫ്. എങ്കിലും തനിക്ക് ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി ജീവിക്കാന്‍ പറ്റില്ല, ജീവനും സ്വത്തിനും ഭീഷണിയുണ്ട് എന്ന് തന്നെയാണ് തനിക്ക് സുരക്ഷ നല്‍കുന്നതിലൂടെ തെളിയുന്നതെന്നും ജോസഫ് പറഞ്ഞു.

എൽഡിഎഫ് സജീവമാക്കണമെന്ന് സിപിഎമ്മിനോട് സിപിഐ;...

എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി ആയതു മുതൽ നേതൃത്വവുമായി അകലംപാലിച്ചു വരികയാണ് ഇപി. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണം അദ്ദേഹത്തെ കൂടുതൽ രോഷാകുലനാക്കി. സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ ആരോപണം സംസ്ഥാന കമ്മിറ്റിയിൽ ഉയരില്ലെന്ന് അദ്ദേഹം വിചാരിക്കുന്നു. തന്നെ ലക്ഷ്യമിട്ടു പാർട്ടിക്കുള്ളിൽ ഗൂഢാലോചന നടക്കുന്നെന്ന വികാരത്തിലാണ് ഇപി.

പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാന്‍ പിരിച്ച 8 ല...

ജില്ലാ നേതൃത്വം സംഘടിപ്പിച്ച സമരങ്ങളെത്തുടർന്ന് 20 സി.പി.എം പ്രവർത്തകർ കേസിൽ അകപ്പെട്ടിരുന്നു. ഇവരുടെ കേസ് നടത്തിപ്പിനും ജാമ്യത്തുകയ്ക്കുമായി പാർട്ടി എട്ട് ലക്ഷം രൂപ പിരിച്ചു. എന്നാൽ കേസ് വെറുതെ വിട്ടതോടെ കോടതിയിൽ നിന്ന് ഈ തുക തിരികെ ലഭിച്ചു. പിന്നീട് ഈ തുക പാർട്ടിക്ക് നൽകിയില്ലെന്നും ജില്ലാ കമ്മിറ്റി അംഗം വെട്ടിച്ചുവെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്.

പി.വിജയന്റെ സസ്പെൻഷൻ അവലോകനം: ഡിജിപി ഇല്ലാതെ...

സസ്പെൻഷൻ സംഭവത്തിൽ ഡിജിപി കെ. പത്മകുമാറിനെ  അന്വേഷണ ഉദ്യോഗസ്ഥനായി നേരത്തേ തീരുമാനിച്ചിരുന്നു. മൂന്നു മാസത്തിനകം റിപ്പോർട്ടു നൽകിയില്ലെങ്കിൽ സസ്പെൻഷൻ റദ്ദാകും. ഇതുവരെ റിപ്പോർട്ടു തയാറായിട്ടില്ലെന്നാണു വിവരം

നിസ്സഹായരായി നിലവിളിച്ചവരോട് മന്ത്രിമാരുടെ നി...

മത്സ്യത്തൊഴിലാളികള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നെങ്കില്‍ മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയതുപോലെ ഇവര്‍ക്കും ഓടേണ്ടിവരുമായിരുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു

ഏക സിവിൽകോഡിൽ വിയർത്ത് ഇരുമുന്നണികൾ : ഇരുതലമൂ...

കേരളത്തിൽ എടുത്ത നിലപാടിന്റെ തീവ്രത ദേശീയതലത്തിലുള്ള പ്രതികരണങ്ങളിൽ ഉണ്ടായില്ലെന്നതാണ് കോൺഗ്രസിന് മങ്ങലേൽപ്പിച്ചത്. ഇത് മുസ്‌ലിം ലീഗിലുണ്ടാക്കിയേക്കാവുന്ന ചെറുപ്രകമ്പനം തിരിച്ചറിഞ്ഞായിരുന്നു സി.പി.എമ്മിന്റെ ക്ഷണം. കോൺഗ്രസ് ദേശീയതലത്തിൽ കൂടുതൽ വ്യക്തതയുള്ള നിലപാടെടുക്കണമെന്ന ഒറ്റ വ്യവസ്ഥയിലാണ് ലീഗ് മറുമുന്നണിയിൽ നിന്നുള്ള ക്ഷണം നിരസിച്ചത്.

ഫണ്ട് ഉപയോഗിച്ചാൽ സ്കൂളിനൊപ്പം 'പിഎം ശ്രീ'...

പദ്ധതി പ്രകാരം, ഗ്രാന്റുകള്‍ ലഭിക്കുന്നതിന് ഓരോ സംസ്ഥാനവും കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടണം

'പ്രതിയല്ലാത്ത ആളുടെ മൊബൈൽ എങ്ങനെ പിടിച്ചെടുക...

പ്രതിയല്ലാത്തയാളുടെ മൊബൈൽ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് മനസ്സിലായേനെ. അദ്ദേഹത്തിന്‍റെ ഫോണ്‍ ഉടൻ വിട്ടുനൽകണം. മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടു

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച പ്രവേ...

നിലവില്‍ 51,000 രൂപയുടെ ധനസഹായം കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്നും വീടിന്റെ പുനര്‍നിര്‍മാണത്തിന് ആവശ്യമായ തുക തങ്ങളുടെ സംഘടന പിരിച്ചുനല്‍കുമെന്നും പുഷ്‌പേന്ദ്ര മിശ്ര പറഞ്ഞു.

സിപിഐഎം സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത

പ്രതിഷേധത്തിൽ തുരങ്കം വെക്കുന്ന നിലപാട് ഉണ്ടാവരുത്. മതം അനുശാസിക്കുന്ന അവകാശങ്ങൾ അനുവദിച്ച് കൊണ്ടാവണം മുന്നോട്ട് പോകേണ്ടത് . എടുത്ത് ചാട്ടത്തിന് സമസ്ത ഇല്ല. മുസ്ലീം സമൂഹം രാജ്യത്തിൻ്റെ നന്മക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.