ആചാരവും അന്ധവിശ്വാസവും വേർതിരിക്കാനാവുന്നില്ല...
കഴിഞ്ഞവർഷം പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന നരബലിയുടെ പശ്ചാത്തലത്തിലാണ് നിയമം ഓർഡിനൻസായി കൊണ്ടുവരാനുള്ള ആലോചന മുറുകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദുർമന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും സംഭവങ്ങൾ ഉയർന്നുവന്നിരുന്നു. പലയിടത്തും ജനങ്ങൾതന്നെ സംഘടിച്ച് ഇത്തരം കേന്ദ്രങ്ങൾ പൂട്ടിച്ചു.
