/uploads/news/news_അഭിനയത്തിന്_ഇടവേള_നൽകാൻ_വിജയ്:_രാഷ്ട്രീയ..._1688471796_8473.jpg
NEWS

അഭിനയത്തിന് ഇടവേള നൽകാൻ വിജയ്: രാഷ്ട്രീയപ്രവേശം ഉറപ്പിച്ചതായി സൂചന


ചെന്നൈ : നടന്‍ വിജയ് സിനിമയില്‍ നിന്നും ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വെങ്കട് പ്രഭു ഒരുക്കുന്നു ദളപതി 68ന് (താല്‍ക്കാലിക നാമം) പിന്നാലെ വിജയി സിനിമയില്‍ രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തേക്ക് ഇടവേളയെടുക്കമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത് നേരത്തെ താരം സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ ഒരുങ്ങുന്നതായി തമിഴ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിുന്നു. ആ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2026ല്‍ നടക്കാന്‍ പോകുന്ന തമിഴ് നാട് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കോളിവുഡ് സൂപ്പര്‍ താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കാന്‍ തീരുമാനിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

2021 നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനായി താരത്തിന്റെ ആരാധക കൂട്ടായ്മ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ വിജയ് തന്നെ അവ നിരാകരിക്കുകയും ചെയ്തിരുന്നു. കൂടാതെ വിജയ് ഫാന്‍സ് തമിഴ് നാട് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏതാനും സീറ്റുകളില്‍ മത്സരിച്ചരുന്നു. എന്നാല്‍ അവരുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് കോളിവുഡ് താരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയായണ് വിജയ് ഫാന്‍സ്. അതേസമയം ഈ റിപ്പോര്‍ട്ടിനെ അനുബന്ധിച്ച് വിജയ് ഫാന്‍സിന്റെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല

ഭാവിയിൽ കമലുമായി സഖ്യമുണ്ടാക്കാനും സാധ്യതയുണ്ട്. നേരത്തേ തന്നെ വിജയ്‌യെ കമൽഹാസൻ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു.

0 Comments

Leave a comment