തിരുവനന്തപുരം∙ ഐജി പി.വിജയന്റെ സസ്പെൻഷൻ അവലോകനം ചെയ്യാൻ നാലംഗ കമ്മിറ്റി. ചീഫ് സെക്രട്ടറി ഡോ.വി.വേണു, അഡീഷനൽ ചീഫ് സെക്രട്ടറിമാരായ ശാരദ മുരളീധരൻ, ബിശ്വനാഥ് സിൻഹ, കെ.ആർ.ജ്യോതിലാൽ എന്നിവരാണ് അംഗങ്ങൾ. ചീഫ് സെക്രട്ടറി ചെയർമാനായ നാലംഗ കമ്മിറ്റിയിൽ സംസ്ഥാന പൊലീസ് മേധാവിയെ ഉൾപ്പെടുത്തിയില്ല.
ഐപിഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്താൽ മൂന്നു മാസം തികയുമ്പോൾ അവലോകനം (റിവ്യൂ) നടത്തണമെന്നു ചട്ടമുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്റെ സസ്പെൻഷനായിട്ടും സംസ്ഥാന പൊലീസ് മേധാവിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തത് ഉദ്യോഗസ്ഥർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
സസ്പെൻഷൻ സംഭവത്തിൽ ഡിജിപി കെ. പത്മകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായി നേരത്തേ തീരുമാനിച്ചിരുന്നു. മൂന്നു മാസത്തിനകം റിപ്പോർട്ടു നൽകിയില്ലെങ്കിൽ സസ്പെൻഷൻ റദ്ദാകും. ഇതുവരെ റിപ്പോർട്ടു തയാറായിട്ടില്ലെന്നാണു വിവരം. കഴിഞ്ഞ മേയ് 18നാണു പി.വിജയനെ സസ്പെൻഡു ചെയ്തത്. വിജയന്റെ സസ്പെൻഷനിൽ ഐപിഎസ് ഉദ്യോഗസ്ഥർക്കു പ്രതിഷേധമുണ്ടായിരുന്നെങ്കിലും അസോസിയേഷൻ ഇടപെട്ടിരുന്നില്ല.
നടപടി കടുത്തു പോയെന്ന വികാരം പലരും ആഭ്യന്തരവകുപ്പിൽ പങ്കുവച്ചിരുന്നു. എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുമായി മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്നു മടങ്ങിയ പൊലീസ് സംഘത്തെ ഐജി വിജയൻ ഫോണിൽ ബന്ധപ്പെട്ടതു വീഴ്ചയായി ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ.
സസ്പെൻഷൻ സംഭവത്തിൽ ഡിജിപി കെ. പത്മകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായി നേരത്തേ തീരുമാനിച്ചിരുന്നു. മൂന്നു മാസത്തിനകം റിപ്പോർട്ടു നൽകിയില്ലെങ്കിൽ സസ്പെൻഷൻ റദ്ദാകും. ഇതുവരെ റിപ്പോർട്ടു തയാറായിട്ടില്ലെന്നാണു വിവരം





0 Comments