ന്യൂഡൽഹി ∙ മണിപ്പുരിൽ സ്ത്രീകളെ നഗ്നരായി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭത്തിൽ അറസ്റ്റിലായ പ്രതിയുടെ വീടിന് തീവച്ചു. അറസ്റ്റിലായ ഹുയിറെം ഹെരൊദാസ് മെയ്തിയുടെ വീടിന് ഒരുസംഘം സ്ത്രീകളാണു വ്യാഴാഴ്ച തീയിട്ടത്. പെച്ചി അവാങ് ലെയ്കായ് ഗ്രാമത്തിൽനിന്നുള്ള ഹെരൊദാസ് (32) സംഭവത്തിലെ പ്രധാന പ്രതിയാണ്.
പ്രതിയുടെ ഗ്രാമത്തിലെ മെയ്തെയ് വിഭാഗത്തിൽത്തന്നെയുള്ള സ്ത്രീകളാണു വീടിനു തീയിട്ടതെന്നാണു സൂചന. മെയ്തെയ് ആയാലും മറ്റേതു വിഭാഗത്തിലുള്ള ആളായാലും സ്ത്രീകളുടെ അന്തസ്സ് തകർക്കുന്ന ആരെയും തങ്ങളുടെ സമൂഹത്തിൽ അനുവദിക്കില്ലെന്ന് അവർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മേയ് നാലിനു നടന്ന സംഭവത്തിൽ ഇതുവരെ തൗബാൽ ജില്ലക്കാരായ നാലുപേർ അറസ്റ്റിലായിട്ടുണ്ട്. മറ്റ് മൂന്നുപേരെ പിടികൂടാനുള്ള ശ്രമത്തിലാണു പൊലീസ്.
അതേസമയം സംഭവത്തിൽ കാര്യക്ഷമമായി ഇടപെടാത്തതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം ആളുകൾ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് നടപടി സ്വീകരിക്കാത്തതിനാലാണു പ്രതികളെ പിടികൂടാൻ വൈകുന്നതെന്നും ഇവർ ആരോപിച്ചു. എന്നാൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രധാന പ്രതി ഉൾപ്പെടെ അറസ്റ്റിലായെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പ്രതിയുടെ ഗ്രാമത്തിലെ മെയ്തെയ് വിഭാഗത്തിൽത്തന്നെയുള്ള സ്ത്രീകളാണു വീടിനു തീയിട്ടതെന്നാണു സൂചന.





0 Comments