/uploads/news/news_നാടിന്റെ_ആവശ്യമായ_തളങ്കര_ടൂറിസം_വികസനം_ന..._1711284738_9864.jpg
Local

നാടിന്റെ ആവശ്യമായ തളങ്കര ടൂറിസം വികസനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർമാന് നിവേദനം നൽകി


തളങ്കര, കാസർകോട്: തളങ്കരയെ ടൂറിസം പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കാസർകോട് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗത്തിന് പൊതു പ്രവർത്തകനായ അജ്മൽ അഷ്‌കർ നിവേദനം നൽകി. കാസർകോട് മുനിസിപ്പാലിറ്റിയിൽ ടൂറിസത്തിന് വളരെയേറെ സാധ്യതയുള്ള പ്രദേശമാണ് തളങ്കര പടിഞ്ഞാറ്. കൂടാതെ തൊട്ടടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള മാലിക് ദീനാർ മസ്ജിദിനും ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയും.

തളങ്കരയുടെ ചരിത്രം പറയുന്ന ഉരുവിന്റെയും പ്രവേശന കവാടത്തിന്റെയും മാതൃകയിലുള്ള മെമ്മോറിയൽ ഗാർഡനും പഴയ തുറമുഖത്തിന്റെ ഭാഗമായിരുന്ന പാലത്തിന്റെയും കെട്ടിടത്തിന്റെയും നവീകരണം പ്രധാന ആകർഷണമാവും. ഇതോടൊപ്പം ജല വിനോദങ്ങളായ ബോട്ടിoങ്, കയാക്കിoങ്ങ് സൗകര്യങ്ങൾ, കിയോസ്കുകൾ, പവലിയൻ, മൈതാനം, നടപ്പാത, പാർക്കിങ് ഏരിയ തുടങ്ങിയവയും നിവേദനത്തിൽ ഉൾപ്പെടുത്തിട്ടുണ്ട്.

മുൻ തുറമുഖ വകുപ്പു മന്ത്രി, പ്രദേശത്ത് 10 കോടിയുടെ വികസന പദ്ധതിയാണ് പ്രഖ്യാപനം നടത്തിയിരുന്നത്. ഇത് കാസർകോട് നഗരത്തിൻ്റെ വിനോദ സഞ്ചാര മേഖലയിൽ വൻകുതിച്ചു ചാട്ടമുണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ പ്രഖ്യാപനത്തിനു ശേഷം നാളിതുവരെയായി തുടർ നടപടികൾ ഒന്നും തന്നെ നടത്തിയിട്ടില്ല. 

ഇക്കാര്യത്തിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ ശ്രദ്ധ വീണ്ടും ഉണ്ടാവണമെന്നും ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് പ്രത്യേക താത്പര്യമെടുക്കണമെന്നും കാസർകോട് നഗരസഭാ ചെയർമാൻ അഭ്യർത്ഥിച്ചു

തളങ്കര തൊപ്പി, കാസർകോടൻ സാരി പോലുള്ള കാസർകോടിന്റെ തനിമയാർന്ന ഉത്പന്നങ്ങളും, നിലവിലെ ജൈവവൈവിധ്യം നിലനിർത്തി തീരദേശ, പൈതൃക, പരിസ്ഥിതി ടൂറിസം സാധ്യതയാണ് ഇവിടെ ഉപയോഗിക്കുന്നത്. ബേക്കലിനു ശേഷം ജില്ലയിൽ നിർമിച്ച, ഏകദേശം 380 വർഷത്തെ പഴക്കം കണക്കാക്കുന്ന ചന്ദ്രഗിരി കോട്ട കേരളത്തിലെ രണ്ടാമത്തെ മുസ്‍ലിം പള്ളിയായ മാലിക് ദീനാർ പള്ളി തുടങ്ങിയ ചന്ദ്രഗിരി പുഴയുടെ തീരത്തെ പൈതൃക കേന്ദ്രങ്ങളും തീരത്തിന്റെ സൗന്ദര്യവും കണ്ടൽക്കാടിന്റെ ഹരിതാഭയും സഞ്ചാരികളെ ആകർഷിക്കും. 

തളങ്കരയിൽ ടൂറിസം യാഥാർഥ്യമാകാൻ എല്ലാ വഴിയും തേടുമെന്ന് ചെയർമാൻ അറിയിച്ചു. പുതിയ നഗരപിതാവിൽ വാനോളം പ്രതീക്ഷയുണ്ടെന്ന് നിവേദനം നല്കിയ ശേഷം അജ്മൽ അഷ്‌കർ പറഞ്ഞു.

കാസറഗോട്ടെ ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശമായ തളങ്കര പാലം ഇപ്പോൾ നിലവിൽ പൊട്ടിപൊളിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. തളങ്കര ഹാർബറിൽ മീൻ പിടിക്കാൻ വരുന്ന മൽസ്യ തൊഴിലാളികൾ അടക്കമുള്ള ആളുകൾ പലപ്പോഴും അപകട സാധ്യത നേരിടേണ്ടി വരുന്നുണ്ട്. വളരെ പരിതാപകരമായി അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന പാലത്തിൽ ദൂരെ നിന്നും സമീപ പ്രദേശങ്ങളിലുള്ളവരും കയറുന്നുണ്ട്. പൊതുജനങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ആരാണ് സമാധാനം പറയുക ?.... 

ഒരു കാലത്ത് കാസറഗോഡ് ജില്ലയിലെത്തുന്ന സിനിമാ പ്രവർത്തകർ ഷൂട്ടിംഗിനായി ഉപയോഗിച്ചിരുന്ന മനോഹരമായ പ്രദേശമായിരുന്നു തളങ്കര ഹാർബർ. ഇന്ന് വളരെ ദയനീയമായ അവസ്ഥയിലുള്ള പ്രദേശം കേരള തുറമുഖ വകുപ്പ് മന്ത്രിയും കാസറഗോഡ് നഗരസഭയും ചേർന്ന് തളങ്കര ഹാർബർ പ്രദേശത്തെ ടൂറിസം പദ്ധതി യാഥാർഥ്യമാക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

ഹാർബർ വികസനത്തോടൊപ്പം
ഇപ്പോൾ നിലവിലുള്ള ചെറിയ പാർക്ക് വിപുലീകരിച്ചു ജനങ്ങൾക്ക് വിശ്രമിക്കാനും വിനോദങ്ങളിലേർപ്പെടാനും സൗകര്യമുള്ള രീതിയിൽ വലിയ പാർക്ക്‌ നിർമിക്കാനുള്ള നടപടികളും സ്വീകരിക്കണം.

കാസറഗോട്ടെ ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശമായ തളങ്കര പാലം ഇപ്പോൾ നിലവിൽ പൊട്ടിപൊളിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. തളങ്കര ഹാർബറിൽ മീൻ പിടിക്കാൻ വരുന്ന മൽസ്യ തൊഴിലാളികൾ അടക്കമുള്ള ആളുകൾ പലപ്പോഴും അപകട സാധ്യത നേരിടേണ്ടി വരുന്നുണ്ട്

0 Comments

Leave a comment