/uploads/news/news_അവഗണന;സംവിധായകൻ_രാജസേനൻ_ബി.ജെ.പിയിൽ_നിന്..._1685779005_9539.jpg
POLITICS

അവഗണന;സംവിധായകൻ രാജസേനൻ ബി.ജെ.പിയിൽ നിന്നും സി.പി.എമ്മിലേക്ക്


തിരുവനന്തപുരം: സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്. സി.പി.എം പ്രവേശനത്തിന് മുന്നോടിയായി അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി ​ഗോവിന്ദൻ മാസ്റ്ററുമായി ചർച്ച നടത്തി. ഇന്ന് തന്നെ രാജസേനന്റെ സി.പി.എം പ്രവേശന പ്രഖ്യാപനമുണ്ടാവും. ബി.ജെ.പിയുമായി ആശയപരമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റിയം​ഗമാണ് രാജസേനൻ. 2016-ൽ അരുവിക്കര നിയോജകമണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. പാർട്ടി സംസ്ഥാന നേതൃത്വം അവഗണിച്ചു എന്നാരോപിച്ചാണ് അദ്ദേഹം പാർട്ടി വിടുന്നത്. 

കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഒടുവിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുക്കുകയായിരുന്നുവെന്നും രാജസേനൻ പ്രതികരിച്ചു. മനസുകൊണ്ട് താനിപ്പോൾ സി.പി.എം ആണ്. 

കലാരം​ഗത്ത് പ്രവർത്തിക്കാൻ സിപിഎമ്മാണ് നല്ലത്. ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്മകളുണ്ട്. അവഗണന ആവർത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും രാജസേനൻ മാധ്യമങ്ങളോട് പറഞ്ഞു.

2016-ൽ അരുവിക്കര നിയോജകമണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു രാജസേനൻ. പാർട്ടി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ചാണ് അദ്ദേഹം പാർട്ടി വിടുന്നത്.

0 Comments

Leave a comment