കഴിക്കാനും കുടിക്കാനും ആവശ്യത്തിനുണ്ടായിട്ടും വിളർച്ച രോഗം അഥവാ അനീമിയ ഉള്ളവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ആ വർദ്ധനവിനെ തടയുവാനായി ഇപ്പോൾ രാജ്യമൊട്ടാകെ ഒട്ടേറെ പരിപാടികളാണ് നടന്നു കൊണ്ടിരിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് 15 മുതൽ 59 വയസ്സുവരെ പ്രായമുള്ള സ്ത്രീകളിൽ വിളർച്ച രോഗം പരിഹരിക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് "വിവ" അതായത് വിളർച്ചയിൽ നിന്ന് വളർച്ചയിലേയ്ക്ക് എന്ന പദ്ധതി. സമാന്തരമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ പ്രായക്കാരിലും നടപ്പിലാക്കി വരുന്ന 'അരുണിമ' എന്ന പദ്ധതിയുമുണ്ട്.
ഹീമോഗ്ലോബിൻ 12 എങ്കിലും ഇല്ലാത്തവരെ പരിശോധനയിലൂടെ കണ്ടെത്തൽ, ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച ബോധവൽക്കരണം, നല്ല ഭക്ഷണത്തെയും അവ ആരോഗ്യകരമായ രീതിയിൽതന്നെ ഉണ്ടാക്കുന്ന പാചക മുറകളും പരിചയപ്പെടുത്തൽ, നിലവിലുള്ള ശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, സുരക്ഷിത മരുന്നുകൾ എന്നിവ പൊതുജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്ന പദ്ധതികളാണിവ. രക്തത്തിൽ ഹീമോഗ്ലോബിൻ 12 എങ്കിലും ഇല്ലെങ്കിൽ ആരോഗ്യകരമായ ജീവിതം പ്രയാസമാണ്.
കേരളത്തിലും വിളർച്ച രോഗത്തിന്റെ പിടിയിലകപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കുറവല്ല. 15 മുതൽ 59 വയസ്സുവരെയുള്ള സ്ത്രീകളിൽ 33 ശതമാനവും ഗർഭിണികളിൽ 40 ശതമാനവും അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൾ 40 ശതമാനവുമാണ് അനീമിയയുടെ നിരക്ക്. ഇന്ത്യയിലിത് കുട്ടികളിൽ 68.4 ശതമാനവും സ്ത്രീകളിൽ 66.4 ശതമാനവുമെന്നുള്ള കണക്ക് കൂടി മനസ്സിൽ വയ്ക്കേണ്ടതാണ്.
രക്തസ്രാവമുള്ള അർശസ്, അൾസർ, അമിത ആർത്തവം തുടങ്ങിയ രോഗങ്ങൾ ഉള്ളവരിലും കൃമിരോഗം, തുടർച്ചയായ പ്രസവം, ഗർഭാവസ്ഥ, ഹീമോഗ്ലോബിന്റെ ഉത്പാദനത്തിലെ കുറവ്, മുലയൂട്ടൽ, കരൾരോഗങ്ങൾ, ജനിതക രോഗങ്ങൾ തുടങ്ങിയ അവസ്ഥകളിലുമാണ് അനീമിയ കാണപ്പെടുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം ഇരുമ്പിന്റെ അംശമുണ്ടെങ്കിലും ഒരു മണിക്കൂർ മുമ്പോ ശേഷമോ പാല്, ചായ, കോഫി, കോള എന്നിവ ഉപയോഗിക്കുന്നവരിൽ അവർ കഴിച്ച ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗീരണം ചെയ്യപ്പെടുന്നില്ല ഇല്ലെന്നുകൂടി മനസ്സിലാക്കണം വർദ്ധിപ്പിക്കുന്നതിന് മുൻപന്തിയിൽ നിൽക്കുന്നവയാണ്. ഗ്രീൻ സാലഡ്, ഈന്തപ്പഴം ഉണക്ക കറുത്ത മുന്തിരി, ഉണക്കിയ പ്ളം തുടങ്ങിയവയും നല്ലത്. സാലഡിന് വെള്ളരിക്ക, കാരറ്റ്, ചുവന്നുള്ളി, സവാള തുടങ്ങിയവ അരിഞ്ഞതിൽ നാരങ്ങ നീർ ചേർത്ത് അല്പം ഉപ്പും ചേർത്ത് ഉപയോഗിക്കാം. പേരയ്ക്ക, പപ്പായ, മാങ്ങ, ആപ്പിൾ എന്നിവയും ആഹാരത്തിൽ ഇടയ്ക്കിടെ ഉൾപ്പെടുത്തണം. ഇറക്കുമതി ചെയ്യുന്ന പ്ളം, പ്രൂണസ് പോലെയുള്ളവയുടെ അത്രയും ഗുണം ചെയ്യുന്നവയാണ് ചാമ്പക്കയും പേരക്കയും ലൗലോലിക്കയും പുളിഞ്ചിക്കയുമൊക്കെ. മസാല ചേർത്തും വീണ്ടും വീണ്ടും പാകപ്പെടുത്തിയും പലവിധ എണ്ണകളിൽ പൊരിച്ചും കരിച്ചും കഴിക്കുന്നതിനു പകരം സംസ്കരണത്തിന് വിധേയമാക്കാതെയോ പറിച്ചെടുത്ത് പരമാവധി വേഗത്തിലോ പാകം ചെയ്താലും അധികനേരം വെച്ചിരിക്കാതെയോ കഴിക്കുന്നതിന് ഗുണം കൂടുതലാണ്. പാചകം ചെയ്യുന്ന പാത്രത്തിന് പോലും വലിയ പ്രാധാന്യമുണ്ട്. ഫ്യുവൽ എഫിഷ്യൻസി മാത്രം നോക്കി പാചകത്തിനുള്ള പാത്രങ്ങൾ നിശ്ചയിക്കുന്നത് ശരിയായ രീതിയല്ല.
നമുക്ക് ചുറ്റും ചീരകൾ ധാരാളം ഇനങ്ങളിൽ ഉണ്ട്. ഫ്രിഡ്ജിൽ വയ്ക്കാതെ കഴിക്കുന്നതാണ് നല്ലത്. ഇലക്കറികൾ ഒന്നും അധികമായി കഴിക്കണമെന്നില്ല. അല്പമായി കഴിച്ചാൽ പോലും അവ വളരെ ഗുണകരമാണ്. മൈക്രോ ന്യൂട്രിയൻ്റ്സ് ലഭിക്കാനായി ഗുളികകൾ വാങ്ങി വിഴുങ്ങേണ്ട കാര്യമൊന്നുമില്ല. ഇതുപോലുള്ള വിവിധങ്ങളായ ഭക്ഷണത്തിലൂടെതന്നെ അവയെല്ലാം ലഭിക്കുന്നതാണ്. മത്സ്യവും മാംസവും കറിവെച്ചതാണ് നല്ലത്. ചെറുപയർ പുഴുങ്ങിയും അല്പം ഉപ്പ് തളിച്ച് വറുത്തും ഉപയോഗിക്കാം. പഴുത്ത ചീലാന്തിയിലയുടെ ഞെട്ട് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഇല ഇടിച്ചു ചേർത്ത് അവലോസുപൊടി ഉണ്ടാക്കി കഴിക്കുന്നതും ഇഡ്ഡലിയുണ്ടാക്കുമ്പോൾ ഇഡ്ഡലി തട്ടിൽ ഇല വെച്ച് പാകപ്പെടുത്തി കഴിക്കുന്നതും തളിരിലകളുടെ ജ്യൂസ് കൂടി ചേർത്ത് വട്ടയപ്പം ഉണ്ടാക്കി കഴിക്കുന്നതും ഒക്കെ നല്ലതാണ്. ധാന്യങ്ങൾ ഉപയോഗിക്കുമ്പോൾ തവിടുള്ളതാണെന്ന് ഉറപ്പാക്കുക.
കൂടുതൽ സംസ്കരണത്തിന് വിധേയമാക്കുന്ന ധാന്യങ്ങൾക്ക് ഗുണം കുറയുകയാണ് ചെയ്യുന്നത്. കരിക്കിന്റെ കഷ്ണങ്ങൾ കരുപ്പെട്ടി ചേർത്ത് കഴിക്കുക. മധുരം ആവശ്യമുള്ളപ്പോൾ പഞ്ചസാരയ്ക്ക് പകരം കരിപ്പെട്ടി ഉപയോഗിക്കുക. കൃത്രിമ മധുരങ്ങൾ ഒഴിവാക്കുക. ഇതുപോലുള്ള നിരവധി ഭക്ഷണപാനീയക്കൂട്ടുകൾ ഒരു ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ കാണാനാകും വിധം ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും വഴി പൊതുജനങ്ങൾക്ക് എത്തിക്കുകയും അതിനാവശ്യമായ നിർദ്ദേശങ്ങളും ലീഫ് ലെറ്റുകളും അതുപോലെ എക്സിബിഷനുകളും മറ്റ് പ്രദർശിപ്പിക്കുന്ന വസ്തുക്കളും ഒക്കെ ലഭ്യമാക്കി വരികയാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം ഇരുമ്പിന്റെ അംശമുണ്ടെങ്കിലും ഒരു മണിക്കൂർ മുമ്പോ ശേഷമോ പാല്, ചായ, കോഫി, കോള എന്നിവ ഉപയോഗിക്കുന്നവരിൽ അവർ കഴിച്ച ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗീരണം ചെയ്യപ്പെടുന്നില്ല എന്നുകൂടി മനസ്സിലാക്കണം.
വിളർച്ച രോഗം ബാധിക്കുന്നത് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഗുണവും ദോഷവും ശരിയായി മനസ്സിലാക്കി അവ ഉപയോഗിക്കാത്തതുകൊണ്ടാണ്. ഭക്ഷണത്തിന്റെ നിറത്തിനോ മണത്തിനോ രുചിക്കോ ആകൃതിക്കോ പ്രാധാന്യം നൽകുന്നതിനേക്കാൾ ആരോഗ്യ കാര്യത്തിൽ അത് ഉണ്ടാക്കുന്ന ഗുണവും ദോഷവും തിരിച്ചറിഞ്ഞ് ഉപയോഗിച്ചാൽ വിളർച്ചരോഗം ഒഴിവാക്കാനാകും വിധം ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടും. നമ്മുടെ ഭക്ഷണ സംസ്കാരം മാറേണ്ടതുണ്ട്. Q അറിവുകൾക്കനുസരിച്ച് നമ്മുടെ അടുക്കളകൾ മാറുകയാണ് വേണ്ടത്. ചുരുക്കത്തിൽ രോഗനിയന്ത്രണത്തിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടി ഭക്ഷണത്തിലും ശീലങ്ങളിലും വീര്യമേറിയ മരുന്നുകൾ ഉപയോഗിക്കുന്നതിലും നമ്മൾ നൽകിയിരിക്കുന്ന പ്രാധാന്യം ഒന്നുകൂടി മാറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. അതെ, അടിസ്ഥാനമായി നമ്മുടെ രീതികൾ മാറ്റുക എന്നത് തന്നെയാണ് വേണ്ടത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിൽ നിന്നും സൗജന്യ ചികിത്സ ലഭ്യവുമാണ്.
(ലേഖകൻ: ഡോ. ഷർമദ് ഖാൻ BAMS, MD, സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം. ഫോൺ: 94479 63481)
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം ഇരുമ്പിന്റെ അംശമുണ്ടെങ്കിലും ഒരു മണിക്കൂർ മുമ്പോ ശേഷമോ പാല്, ചായ, കോഫി, കോള എന്നിവ ഉപയോഗിക്കുന്നവരിൽ അവർ കഴിച്ച ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗീരണം ചെയ്യപ്പെടുന്നില്ല ഇല്ലെന്നുകൂടി മനസ്സിലാക്കണം
0 Comments