article_കീഹോള്‍_ഹൃദയ_ശസ്ത്രക്രിയയെ_കുറിച്ച്_എല്ല..._1693300288_3366.jpg
Health

കീഹോള്‍ ഹൃദയ ശസ്ത്രക്രിയയെ കുറിച്ച് എല്ലാമറിയാം

തിരക്കേറിയ ജീവിത സാഹചര്യത്തില്‍ ചികിത്സയും രോഗമുക്തിയും അതിവേഗമാവാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. പ്രായമായവരടക്കമുള്ളവര്‍ക്ക് സഹായത്തിനോ, കൂട്ടിനോ ആള് വേണം. സാധാരണ മക്കളടക്കമുള്ള വീട്ടുകാരോ, ബന്ധുക്കളോ ആവും ഇതിനെത്തുക. കൂടുതല്‍ ദിവസങ്ങളില്‍ ഇവരെ കൂടെ നിര്‍ത്തുക അവര്‍ക്ക് അസൗകര്യമാകും. ജോലിത്തിരക്ക് അടക്കമുള്ള കാര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. അതുകൊണ്ടു തന്നെ ഏറ്റവും വേഗത്തില്‍ കൂടുതല്‍ ഫലപ്രദമായ ചികിത്സ എന്നതിലേക്ക് ആധുനിക വൈദ്യശാസ്ത്രം മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. സാങ്കേതികവിദ്യയുടെ അടക്കം സഹായത്തോടെയാണിത്. അത്തരത്തിലൂടെ നൂതനമായ ശസ്ത്രക്രീയയാണ് കീഹോള്‍ ഹാര്‍ട്ട് സര്‍ജറി. മിനിമല്‍ അക്സസ് കാര്‍ഡിയാക് സര്‍ജറി (എം.ഐ.സി.എസ്) എന്നാണ് ഇതിനെ വിളിക്കുന്നത്.

ശരീരം കീറിമുറിച്ചു കൊണ്ടല്ല കീ ഹോള്‍ സര്‍ജറി നടത്തുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മുറിവും അതുണ്ടാക്കുന്ന വേദനയും ഇതിലൂടെ ഒഴിവാക്കാനാകും. നെഞ്ചിലെ അറ അല്ലെങ്കില്‍ ദ്വാരം തുറന്നാണ് കീ ഹോള്‍ ശസ്ത്രക്രിയ നടത്തുന്നത്. നെഞ്ചിന്റെ രണ്ട്‌ വശവും ചെറുതായി മുറിക്കുകയോ അല്ലെങ്കില്‍ നെഞ്ചിന്റെ മധ്യഭാഗം നാല് മുതല്‍ അഞ്ച് സെന്റീമീറ്റര്‍ വരെ കീറുകയോ ചെയ്യും. ഇതിന്റെ വലുപ്പം തീരെ കുറവായതിനാല്‍ ശരീരത്തില്‍ പാടുകളുമുണ്ടാവില്ല.

കീഹോള്‍ കൊണ്ടുള്ള നേട്ടം:

ബൈപാസ് അടക്കമുള്ള ശസ്ത്രക്രിയകള്‍ മികച്ച രീതിയില്‍ ആശുപത്രികളില്‍ നടത്തുമ്പോള്‍ എന്തിനാണ് കീ ഹോള്‍ എന്ന സംശയം നിങ്ങള്‍ക്കുണ്ടാകാം. അല്ലെങ്കില്‍ ഇത്തരത്തിലൊരു ഓപ്പറേഷന് വിധേയമാകുന്നത് കൊണ്ടുള്ള പ്രയോജനം എന്താണെന്നും തോന്നാം.

വേദന തീരെ കുറവ്:

രോഗിക്ക് വേദന വളരെ കുറവായിരിക്കുമെന്നതാണ് കീ ഹോള്‍ നല്‍കുന്ന ഏറ്റവും വലിയ ആശ്വാസം. ഓപ്പറേഷന്റെ ഭാഗമായി സാധാരണ രോഗിക്ക് രക്തം, പ്ളേറ്റ്ലെറ്റ്സ് തുടങ്ങിയവയുടെ ആവശ്യം വളരെ കുറവായിരിക്കും. അതുകൊണ്ട് അത്തരത്തിലുള്ള ടെന്‍ഷന്‍ വേണ്ട. ആശുപത്രിയില്‍ ഒരു ദിവസം പോലും കഴിയാന്‍ ആഗ്രഹിക്കാത്തവരാണ് നമ്മളെല്ലാം. അപ്പോള്‍ രണ്ടാഴ്ചയോ, ഒരു മാസമോ തങ്ങേണ്ട അവസ്ഥയുണ്ടായാലത്തെ കാര്യം പറയണോ? ജീവിതം കീഴ്‌മേല്‍ മറിഞ്ഞ അവസ്ഥയിലാകും. എന്നാല്‍ വളരെ കുറച്ചു ദിവസം ആശുപത്രിയില്‍ കഴിയുകയും താമസിയാതെ ദൈനംദിന ജീവിത ചര്യകളിലേക്ക് മടങ്ങുകയും ചെയ്യാം. മുറിവ് വളരെ ചെറുതായത് കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഉണങ്ങുകയും ചെയ്യും. ഇത്രയും സുഖപ്രദമായ ചികിത്സാ സമ്പ്രദായമാണ് കീ ഹോള്‍ സര്‍ജറി.

കീഹോള്‍ ആര്‍ക്കൊക്കെ:

ഹൃദ് രോഗങ്ങള്‍ക്കാണ് കീ ഹോള്‍ സര്‍ജറി ഏറ്റവും കൂടുതല്‍ നടത്തുന്നത്. മറ്റ് അസുഖങ്ങള്‍ക്കും ഈ ശസ്ത്രക്രിയ അനുയോജ്യമാണ്. കൊറോണറി ആര്‍ട്ടെറി അഥവാ ഹൃദയ പേശികളിലെ രക്തധമനികളെ ബാധിക്കുന്ന രോഗമുള്ള 20-25 ശതമാനം രോഗികളും ബൈപ്പാസ് സര്‍ജറിക്ക് വിധേയമാകുന്നെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ രോഗാവസ്ഥ കീഹോള്‍ സര്‍ജറിയിലൂടെ ഭേദമാക്കാം. ശാരീരിക പ്രശ്നങ്ങളുണ്ടാകില്ല. അതുപോലെ തന്നെ സാമ്പത്തികമായി പ്രയാസപ്പെടേണ്ടിയും വരില്ലെന്ന് ഡോ. രാജേഷ് ചൂണ്ടിക്കാട്ടുന്നു.

സാധാരണ ഹൃദയ വാല്‍വിനുണ്ടാകുന്ന തകരാറുകളായ ചുരുങ്ങല്‍, ചോര്‍ച്ച, രക്തയോട്ടത്തിന് തടസ്സം എന്നിവയ്ക്കും കീ ഹോളിനെ ആശ്രയിക്കാം. വാല്‍വുകള്‍ നീക്കം ചെയ്ത ശേഷം കൃത്രിമ വാല്‍വുകള്‍ വച്ചുപിടിപ്പിക്കുന്നത് ഒഴിവാക്കുകയും രോഗിയുടെ വാല്‍വുകളെ സാധാരണ നിലയിലാക്കുകയും ചെയ്യാം. ഇത് രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കും. ഹൃദയത്തില്‍ സുഷിരങ്ങളുണ്ടാകുന്നത് ജന്മനായുള്ള വൈകല്യമാണ്. ഇത് മൂലം ഓക്സിജനുള്ളതും ഇല്ലാത്തതുമായ രക്തം നമ്മുടെ ഹൃദയത്തിലെത്തും. അതൊഴിവാക്കാന്‍ കീഹോള്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് കഴിയും. അപൂര്‍വമായി ചിരലുടെ ഹൃദയത്തിനുള്ളില്‍ മുഴകളുണ്ടാകാറുണ്ട്. അതീവ ഗുരുതരമായ അവസ്ഥയുമാണത്. കീഹോള്‍ സര്‍ജറിയിലൂടെ ഇത്തരം മുഴകളെ എടുത്ത് കളയാം.

മുന്നൊരുക്കവും മുന്‍കരുതലും:

മുന്നൊരുക്കത്തിനൊപ്പം മുന്‍കരുതലും കീഹോള്‍ ശസ്ത്രക്രിയയ്ക്കുണ്ടാകും. രോഗിയെ ആശുപത്രിയില്‍ കൊണ്ടുവരുന്ന സമയം മുതല്‍ ഓപ്പറേഷന്‍ കഴിഞ്ഞ് വീട്ടില്‍ പോകുന്നതു വരെ അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തും. കാര്‍ഡിയോ വാസ്‌ക്കുലാര്‍- തൊറാസിക് സര്‍ജന്മാര്‍, കാര്‍ഡിയോളജി ഡോക്ടര്‍മാര്‍, കാര്‍ഡിയാക് അനസ്തേഷ്യ ചെയ്യുന്നവര്‍, രോഗികളെ പരിചരിക്കുന്നതില്‍ വിദഗ്ധരായ നഴ്സുമാര്‍, എന്നിവരുടെ നേതൃത്വത്തിലാണ് രോഗിയെ പരിപാലിക്കുക. ഈ വിദഗ്ധ സംഘത്തെ സഹായിക്കാന്‍ പെര്‍ഫ്യൂഷന്‍ സാങ്കേതിക വിദഗ്ധര്‍, എക്കോ ടെക്നീഷ്യന്‍സ്, ഫിസിയോതെറാപ്പിസ്റ്റ്, ലാബ് ജീവനക്കാര്‍ എന്നിവരുണ്ടാകും.

ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിയുടെ അവസ്ഥ മനസ്സിലാക്കാനായി, രക്തത്തിലെ ചുവന്ന- ശ്വേത രക്താണുക്കള്‍, പ്ളേറ്റ്ലെറ്റ്സ്, ഹീമോഗ്ലോബിന്‍ എന്നിവയുടെ അളവ് പരിശോധിക്കുന്ന ബ്ലഡ് പാനല്‍ ടെസ്റ്റ്, യൂറിന്‍ സ്‌ക്രീന്‍ ടെസ്റ്റ്, സെറം സ്‌ക്രീന്‍ ടെസ്റ്റ്, നെഞ്ചിന്റെ എക്സ്റേ, ആന്തരികാവയവങ്ങളുടെയും നെഞ്ചിന്റെയും എക്സ്റേ അല്ലെങ്കില്‍ സി.ടി സ്‌കാന്‍, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം, തലച്ചോറിലേക്കും കഴുത്തിലേക്കുമുള്ള രക്തവാഹികളുടെ പ്രധാന കുഴലുകളായ കരോറ്റിഡ്സ്, ഓക്സിജനുള്ള രക്തം ശരീരത്തിലെമ്പാടുമെത്തിക്കുന്ന പെരിഫറല്‍ ആര്‍ട്ടെറീസ് എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തും.

ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നതിനായി തലേ ദിവസം രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ഓപ്പറേഷന് ശേഷം ഒന്നോ രണ്ടോ ദിവസം ഐ.സി.യുവിലും തുടർന്ന് വാര്‍ഡിലേയ്ക്കും മാറ്റും. അവിടെ രണ്ട് ദിവസം കഴിയേണ്ടിവരും. രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും കഴിയും.

രോഗികളുടെ ആരോഗ്യവും സന്തോഷവുമാണ് ഞങ്ങളുടെ ലക്ഷ്യം... അതിനായുള്ള കരുതലാണ് കീഹോള്‍ ഹാര്‍ട്ട് സര്‍ജറി....

  (ലേഖകൻ: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും കീഹോള്‍ ഹാര്‍ട്ട് ശസ്ത്രക്രിയയില്‍ പ്രാഗല്‍ഭ്യം നേടിയിട്ടുള്ള ഡോ. രാജേഷ് രാമന്‍കുട്ടി)

കീഹോള്‍ ഹൃദയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഡോക്ടറുടെ മറുപടി നേരിട്ട് ലഭിക്കാൻ രാവിലെ 9 നും വൈകിട്ട് 7 മണിയ്ക്കും ഇടയ്ക്ക് 99470 95596 എന്ന നമ്പറില്‍ വിളിക്കൂ.

ഡോക്ടര്‍ രാജേഷ് എം രാമന്‍കുട്ടി പരിചയസമ്പന്നനായ കാര്‍ഡിയോതൊറാസിക് സര്‍ജനാണ്. ഹൃദയം മാറ്റിവയ്ക്കല്‍, കീ ഹോള്‍ ബൈപാസ് ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ 5000-ലധികം ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. യു.എസ്എയിലെ ക്ലീവ്ലാന്‍ഡ് ക്ലിനിക്കില്‍ നിന്ന് കീ ഹോള്‍ ബൈപാസ് സര്‍ജറിയില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. കോട്ടയം കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കേരളത്തിലെ രണ്ടാമത്തെ വിജയകരമായ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത് ഡോ. രാജേഷ് രാമന്‍കുട്ടിയാണ്.

0 Comments

Leave a comment