കർക്കടകത്തിലെ ആഹാരം
എന്ത് കഴിക്കുന്നു എന്നതിനെ ആശ്രയിച്ച് കൂടിയാണ് രോഗവും ആരോഗ്യവും ഉണ്ടാകുന്നത്. വല്ലപ്പോഴും കഴിക്കുന്നത് വലിയ കുഴപ്പമോ, വളരെ നല്ലതോ ആകാറില്ല. പ്രഭാത ഭക്ഷണം കഴിക്കാതെ ശരിയായ ആരോഗ്യം നിലനിർത്താൻ സാധ്യമല്ല. കർക്കടകത്തിൽ തൈര് ഉപയോഗിക്കരുത്. മോരും മോരു കറിയും നല്ലതു തന്നെ.
