/uploads/news/news_പുഴയില്‍_കുളിക്കാനിറങ്ങിയ_അമ്മയും_മകനും_..._1767251926_4712.jpg
ACCIDENT

പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു


മലപ്പുറം: മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. മലപ്പുറം പടിഞ്ഞാറ്റു മുറിയിലെ പനമ്പറ്റക്കടവിലായില്‍ വെകിട്ട് അഞ്ചുമണിയോടെയാണ് അപകടം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32), മകന്‍ മുഹമ്മദ് സിയാന്‍ (10) എന്നിവരാണ് മരിച്ചത്. സിബിനയും മൂന്നു മക്കളും ബന്ധുവുമടക്കം അഞ്ചുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. അഞ്ചുപേരും അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെത്തി മൂന്നുപേരെ രക്ഷപ്പെടുത്തി.അപ്പോഴേക്കും സിബിനയും മകന്‍ സിയാനും പുഴയില്‍ മുങ്ങിപോവുകയായിരുന്നു. സിബിനെയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുപേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം പടിഞ്ഞാറ്റു മുറിയിലെ പനമ്പറ്റക്കടവിലായില്‍ വെകിട്ട് അഞ്ചുമണിയോടെയാണ് അപകടം

0 Comments

Leave a comment