കഴക്കൂട്ടം: യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഘത്തിലെ രണ്ട് പേരെ കഠിനംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. കഠിനംകുളം,മുണ്ടൻചിറ സ്വദേശി വിഷ്ണു (23), പെരുമാതുറ തെരുവിൽ തൈവിളാകത്ത് വീട്ടിൽ ഷാനിഫർ (28) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവർ രണ്ടുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.ഇവർ ഉൾപ്പെട്ട മൂന്നംഗ സംഘം പുതുക്കുറിച്ചിക്കു സമീപം വച്ച് മര്യനാട് സ്വദേശി സേവ്യറി(40) നെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. സംഘത്തിലുള്ള ഒരാൾ രക്ഷപ്പെട്ടിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഘത്തിലെ രണ്ട് പേർ പോലീസ് പിടിയിൽ..





0 Comments