/uploads/news/news_സ്വകാര്യ_സ്കൂളിന്റെ_ബസ്_മോഷ്ടിച്ച_കേസിൽ_..._1646682520_4370.jpg
Crime

സ്വകാര്യ സ്കൂളിന്റെ ബസ് മോഷ്ടിച്ച കേസിൽ രണ്ടു പേർ കഴക്കൂട്ടം പോലീസിന്റെ പിടിയിൽ


കഴക്കൂട്ടം: മേനംകുളത്ത് സ്വകാര്യ സ്കൂളിലെ ബസ് മോഷ്ടിച്ച കേസിൽ 2 പേരെ പോലീസ് പിടികൂടി. തുമ്പ, പള്ളിത്തുറ, ഹൗസ് നമ്പർ 136-ൽ വിമോദ് (39), വലിയതുറ, പുതുവൽ പുരയിടം, റോസലിൻ ഹൗസിൽ എഡിസൺ ജോസ് (42) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. 


ശ്രീകാര്യം, വെഞ്ചാവോട് സ്വദേശിനി പ്രതിഭാ മോഹന്റെ ഉടമസ്ഥതയിലുള്ളതും മേനംകുളത്ത് പ്രവർത്തിക്കുന്നതുമായ മോഹൻ മെമ്മോറിയൽ സ്കൂളിന്റെ ബസ്സാണ് കഴിഞ്ഞ മാസം മോഷണം പോയത്. കോവിഡ് സാഹചര്യത്തിൽ സ്കൂൾ അവധിയായിരുന്നതിനാൽ കഴിഞ്ഞ രണ്ടു വർഷമായി മേനംകുളം ഗെയിംസ് വില്ലേജിനു സമീപം പാർക്കു ചെയ്തിരുന്ന ബസ് ആണ് പ്രതികൾ രാത്രിയോടെ ലോക്ക് പൊളിച്ച് മോഷ്ടിച്ചു കടന്നുകളഞ്ഞത്. 


പോലീസിന് ലഭിച്ചത് പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എ.സി.പി ഹരി.സി.എസ്സിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എന്നാൽ മോഷ്ടിച്ച ബസ്സ് വെട്ടുകാട് പള്ളിവക പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സമാനമായ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് അശോകൻ അറിയിച്ചു. 

കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐമാരായ മിഥുൻ, ജിനു, സി.പി.ഒമാരായ സജാദ്ഖാൻ, അരുൺ.എസ്.നായർ, ശ്യാം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സ്വകാര്യ സ്കൂളിന്റെ ബസ് മോഷ്ടിച്ച കേസിൽ രണ്ടു പേർ കഴക്കൂട്ടം പോലീസിന്റെ പിടിയിൽ

0 Comments

Leave a comment