വേളി; തിരുവനന്തപുരം: വിശുദ്ധ. അന്തോനീസിന്റെ പേരിലുള്ള തെക്കേ ഇന്ത്യയിലെ ആദ്യത്തെ തീർത്ഥാടന കേന്ദ്രമായ വേളി സെൻ്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിനോടനുബന്ധിപ്പിച്ച് ഇടവക ചുറ്റി സഞ്ചരിച്ച് തിരുസ്വരൂപ പ്രദക്ഷിണം നടത്തി. ഇന്നലെ (ഫെബ്രുവരി 14 ശനിയാഴ്ച്ച) വൈകുന്നേരം ജപമാല, ലിറ്റിനി, നൊവേന എന്നിവയ്ക്ക് ശേഷം തിരുവനന്തപുരം അതിരൂപത വികാരി ജനറൽ വെരി. റവ. മോൺ. യൂജിൻ എച്ച്. പെരേരയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന സന്ധ്യാവന്ദന പ്രാർത്ഥനയിൽ തിരുവനന്തപുരം അതിരൂപത ചാൻസിലർ വെരി. റവ. ഫാ. ജോസ്.ജി വചനപ്രഘോഷണം നടത്തി.
തുടർന്ന് ചെണ്ട, ബാൻഡ് മേളം എന്നിവയുടെ അകമ്പടിയോടുകൂടി ആയിരക്കണക്കിന് ഭക്തജനങ്ങൾ അണിനിരന്ന ഭക്തിനിർഭരവും വർണ്ണ ശബളവുമായ തിരുസ്വരൂപ പ്രദക്ഷിണം ആരംഭിച്ചു. അൾത്താരാ പാലകർ, കൊമ്പ്റീയ സഭ അംഗങ്ങൾ, പ്രത്യേകം ഒരുക്കപ്പെട്ട കുട്ടികൾ, വിവിധ ഭക്തസംഘടനകൾ, പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച വിശുദ്ധ അന്തോനീസിന്റെ തിരുസ്വരൂപം, മറ്റു വിശുദ്ധന്മാരുടെ പ്ലോട്ടുകൾ തുടങ്ങിയവ തിരുസ്വരൂപ പ്രദക്ഷിണത്തിന് കൂടുതൽ ആകർഷണീയതയും ഭക്തിസാന്ദ്രതയും പകർന്നു നൽകി.
റോഡിൻ്റെ ഇരുവശങ്ങളിലും തിരുസ്വരൂപ ദർശനത്തിനായി തിങ്ങിനിറഞ്ഞ ഭക്തജനങ്ങളുടെ മധ്യേ ഏകദേശം രണ്ടു മണിക്കൂറോളം സഞ്ചരിച്ച്, ഇടവക ചുറ്റിയുള്ള തിരുസ്വരൂപ പ്രദർശനം തിരികെ ദേവാലയത്തിലെത്തിച്ചേർന്നു. ഇടവകവികാരി ഫാദർ ജോസഫ് ബാസ്റ്റിൻ, സഹവികാരി ഫാദർ ടിനു ആൽബിൻ, ഇടവക സെക്രട്ടറി ആന്‍സലോൺ ഡോറസ്, ഇടവക കോഡിനേറ്റർ ജോയി മാര്‍ഷന്‍, ട്രഷറർ ലൂക്കോസ് ലാസർ, വൈസ് പ്രസിഡൻറ് ശശി ഐസക്, ഇടവക കമ്മിറ്റി അംഗങ്ങളായ ബാബു ലോപ്പസ്, ജോയി ജേക്കബ്ബ്, സുരിജി ബെഞ്ചമിൻ, കെജിറ്റൻ സേവ്യർ, സൂസി ജെറാൾഡ്, ജൂഡിറ്റ് സന്തോഷ്, തോബിയാസ് റോക്കി, ജെസ്ലറ്റ് ജോൺസൺ, ഡെൽഫിൻ ന്യൂട്ടൻ, രാജൻ ജോസഫ്, രജനി അനിൽ, ഷീജ പത്രോസ്, റോക്കി രാജു, സ്വപ്ന എഡ്വേർഡ്, മാഗ്ളിൻ അലോഷ്യസ്, ജോൺ സുരേഷ്, മറിയം സജൻ എന്നിവർ നേതൃത്വം നൽകി.
ഇന്ന് (ഫെബ്രുവരി 15) വൈകുന്നേരം 5:30 ന് തിരുനാൾ ആഘോഷങ്ങളുടെ സമാപ്തി കുറിച്ചുകൊണ്ട് നടത്തപ്പെടുന്ന ആഘോഷമായ പൊന്തിഫിക്കൽ സമൂഹ ബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ.ഡോ.ക്രിസ്തുദാസ്. ആർ മുഖ്യ കാർമ്മികത്വം വഹിക്കും. കൃതജ്ഞത ദിനമായ ഫെബ്രുവരി പതിനേഴാം തീയതി ചൊവ്വാഴ്ച വൈകുന്നേരം സമൂഹബലിക്ക് ശേഷം കൊടിയിറക്ക് കർമ്മം നിർവഹിച്ചുകൊണ്ട് ഈ വർഷത്തെ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ സമാപ്തമാകും.
ഇന്ന് (ഫെബ്രുവരി 15) വൈകുന്നേരം 5:30 ന് തിരുനാൾ ആഘോഷങ്ങളുടെ സമാപ്തി കുറിച്ചുകൊണ്ട് നടത്തപ്പെടുന്ന ആഘോഷമായ പൊന്തിഫിക്കൽ സമൂഹ ബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ.ഡോ.ക്രിസ്തുദാസ്. ആർ മുഖ്യ കാർമ്മികത്വം വഹിക്കും





0 Comments