lശ്രീകാര്യം: ശ്രീകാര്യം, വെഞ്ചാവോട് സൗഹൃദവേദി ഓണാഘോഷവും മികച്ച വിദ്യാർത്ഥികളെ അനുമോദിക്കലും സംഘടിപ്പിച്ചു. എസ്.എൻ.ആർ.എ ആസ്ഥാന മന്ദിരം ഹാളിൽ നടന്ന ആഘോഷ പരിപാടികൾ കഴക്കൂട്ടം എംഎൽഎ വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
മനസിന്റെ സംഘർഷമാണെങ്കിലും, വ്യക്തികൾ തമ്മിലുള്ളതാണെങ്കിലും, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷമാണെങ്കിലും സുഖത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ആഗ്രഹമാണ് സംഘർഷത്തിനുള്ള കാരണമെന്നാണ് നമ്മുടെ പൂർവികർ പറഞ്ഞിട്ടുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി.മുരളീധരൻ പറഞ്ഞു.
സഹൃദയവേദി പ്രസിഡൻറ് കെ.രമേശൻ നായർ അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഡോ. ജി.ആർ.രജീഷിനെ ആദരിച്ചു. വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു. സഹൃദയവേദി സെക്രട്ടറി മുരളീധരൻ നായർ, കൗൺസിലർമാരായ വി.എസ്.ബിന്ദു, അരുൺ വട്ടവിള, അസി. ട്രഷറർ പി.വേണുഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഓണസദ്യയും ഒരുക്കിയിരുന്നു.
മനസിന്റെ സംഘർഷമാണെങ്കിലും, വ്യക്തികൾ തമ്മിലുള്ളതാണെങ്കിലും, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷമാണെങ്കിലും സുഖത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ആഗ്രഹമാണ് സംഘർഷത്തിനുള്ള കാരണമെന്നാണ് നമ്മുടെ പൂർവികർ പറഞ്ഞിട്ടുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി.മുരളീധരൻ പറഞ്ഞു





0 Comments