/uploads/news/news_'യുവപഥം'_യുവജന_സംഗമം_1771763746_8315.jpg
Events

'യുവപഥം' യുവജന സംഗമം


വർക്കല: വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'യുവപഥം' യുവജന സംഗമം സംഘടിപ്പിച്ചു. വർക്കല കിംഗ്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ് അർശദ് അൽ ഹികമി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് വർക്കല മണ്ഡലം പ്രസിഡന്റ് സലിം കുട്ടി ഓടയം അധ്യക്ഷനായി.

സംസ്ഥാന വൈസ് പ്രസിഡന്റ് ജംഷീർ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വർക്കല മണ്ഡലം സെക്രട്ടറി ഉബൈദ് പാലച്ചിറ, വിസ്‌ഡം യൂത്ത് വർക്കല മണ്ഡലം സെക്രട്ടറി സഫീർ റാത്തിക്കൽ, ട്രഷറർ അലി സഫർ, മിർസാദ് ഓടയം, ശാക്കിർ പാലച്ചിറ, ബിലാൽ എന്നിവർ സംസാരിച്ചു.

വർക്കല കിംഗ്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ് അർശദ് അൽ ഹികമി ഉദ്ഘാടനം ചെയ്തു

0 Comments

Leave a comment