/uploads/news/news_പള്ളിത്തുറ_ബീച്ചിൽ_'സ്വച്ഛ്_സാഗർ_സുരക്ഷി..._1789315622_1838.jpg
Events

പള്ളിത്തുറ ബീച്ചിൽ 'സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ' തീരശുചീകരണ ക്യാമ്പയിൻ സെപ്റ്റംബർ 19-ന് നടക്കും


പള്ളിത്തുറ; തിരുവനന്തപുരം: പള്ളിത്തുറ ബീച്ചിൽ 'സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ' തീരശുചീകരണ ക്യാമ്പയിൻ സെപ്റ്റംബർ 19-ന് നടക്കും. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ്) സംഘടിപ്പിക്കുന്ന 'സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ - 2026' ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ് പള്ളിത്തുറ ബീച്ചിൽ വമ്പൻ തീരശുചീകരണ പരിപാടിയും ബോധവൽക്കരണവും നടക്കുന്നത്. 

തിരുവനന്തപുരം കോർപ്പറേഷനിലെ പള്ളിത്തുറ വാർഡിൽ രാവിലെ 7.00 മണി മുതലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ​വലിയതുറ മുതൽ വി.എസ്.എസ്.സി നോർത്ത് ഗേറ്റ് വരെയുള്ള 5 കിലോമീറ്റർ തീരപ്രദേശമാണ് ശുചീകരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 40-ഓളം കേന്ദ്രങ്ങളിൽ സെപ്റ്റംബർ 12 മുതൽ 19 വരെ നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായാണ് പള്ളിത്തുറയിലും ശുചീകരണം നടത്തുന്നത്.

കാര്യവട്ടം ഗവൺമെന്റ് കോളേജ് എൻ.എസ്.എസ്, എൻ.സി.സി, കോളേജ് യൂണിയൻ, പ്രാദേശിക ഭരണകൂടം, തീരദേശ-സമുദ്ര സുരക്ഷാ ഏജൻസികൾ, മത്സ്യത്തൊഴിലാളി സമൂഹം എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

​പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ നാഷണൽ സർവീസ് സ്കീം (കേരള & ലക്ഷദ്വീപ്) റീജിയണൽ ഡയറക്ടർ വൈ.എം.ഉപ്പിൻ മുഖ്യാതിഥിയാകും. കാര്യവട്ടം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ഗണേഷ് എം അധ്യക്ഷത വഹിക്കും. പള്ളിത്തുറ വാർഡ് കൗൺസിലർ സുചിത്ര, സെന്റ് മഗ്ദലീൻ ചർച്ച് വികാരി റവ. ഫാ. ജോസഫ് പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കും.

ഇതിൻ്റെ ഭാഗമായി ​ബീച്ച് / തീരശുചീകരണ പ്രവർത്തനങ്ങൾ
​സമുദ്ര മലിനീകരണവും പ്ലാസ്റ്റിക് മലിനീകരണവും സംബന്ധിച്ച ബോധവൽക്കരണം, ​ശേഖരിക്കുന്ന മാലിന്യങ്ങളുടെ തരംതിരിക്കൽ,
​മത്സ്യത്തൊഴിലാളികളുമായും തീരദേശ സമൂഹങ്ങളുമായുള്ള സംവാദം, ഇൻകോയിസിന്റെ സമുദ്ര വിവര-ഉപദേശ സേവനങ്ങളെക്കുറിച്ചുള്ള വിശദീകരണം
​വർക്ക്‌ഷോപ്പ് /ബോധവൽക്കരണ സെഷനുകൾ എന്നിവ നടക്കും.

​ശുചിത്വവും സുസ്ഥിരവുമായ സമുദ്ര പരിസ്ഥിതി ഉറപ്പാക്കുന്ന 'നിർമ്മൽ സാഗർ' പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഈ ശുചീകരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, യുവജന കൂട്ടായ്മകൾ, എൻ.ജി.ഒകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവർ വൻതോതിൽ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു​.

തിരുവനന്തപുരം പള്ളിത്തുറയിൽ രാവിലെ 7.00 മണി മുതലാണ് പരിപാടി. ​വലിയതുറ മുതൽ വി.എസ്.എസ്.സി നോർത്ത് ഗേറ്റ് വരെയുള്ള 5 കിലോമീറ്റർ തീരപ്രദേശമാണ് ശുചീകരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, യുവജന കൂട്ടായ്മകൾ, എൻ.ജി.ഒകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവർ വൻതോതിൽ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു​

0 Comments

Leave a comment