/uploads/news/news_നാലാഞ്ചിറ_ഗണേശോത്സവത്തിൻ്റെ_ഭാഗമായി_ഗണേശ..._1788440510_2590.jpg
Festivals

നാലാഞ്ചിറ ഗണേശോത്സവത്തിൻ്റെ ഭാഗമായി ഗണേശോത്സവം ഗണപതി വിഗ്രഹങ്ങളുടെ മിഴി തുറക്കൽ ചടങ്ങ്


നാലാഞ്ചിറ: ഗണേശോത്സവത്തിൻ്റെ ഭാഗമായി നാലാഞ്ചിറ പാറോട്ടുകോണത്ത് ഗണപതി വിഗ്രഹങ്ങളുടെ മിഴി തുറക്കൽ ചടങ്ങ് നടന്നു. ഗണേശോത്സവ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഗണേശോത്സവം ഈ മാസം 8 മുതൽ 16 വരെ നടക്കും. സംസ്ഥാന ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ മിഴി തുറക്കൽ ചടങ്ങ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം എംഎൽഎ വി.മുരളീധരൻ ചടങ്ങിൽ മുഖ്യാതിഥിയായി.

നിരവധി വിഗ്രഹങ്ങളാണ് ഗണേശോത്സവത്തിന്റെ ഭാഗമായി പാറോട്ടുകോണത്ത് ഒരുക്കിയിരിക്കുന്നത്. ബീജഗണപതി, മഹാഗണപതി, സംഹാര ഗണപതി തുടങ്ങി 32 വിവിധ രൂപങ്ങളിലും 8 അവതാരങ്ങളിലുമുള്ള വിഗ്രഹങ്ങളാണ് പ്രതിഷ്ഠ നടത്തി പൂജ ചെയ്യുന്നത്.

ഈ മാസം 16ന് വൈകുന്നേരം അഞ്ചു മണിക്ക് പഴവങ്ങാടിയിൽ നിന്നും ഘോഷയാത്രയോടു കൂടി ശഖുമുഖം ആറാട്ടുകടവിൽ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യും.

ട്രസ്റ്റ് മുഖ്യകാര്യദർശി എം.എസ് ഭവനചന്ദ്രൻ അധ്യക്ഷനായിരുന്നു. ചലച്ചിത്ര താരം സുധീർ കരമന, പേരൂർക്കട ഹരികുമാർ, ദിനേശ് പണിക്കർ, രഘുചന്ദ്രൻ നായർ, ശിവജി ജഗന്നാഥൻ, സലിം മാറ്റാപള്ളി, എസ്.എൻ.രവിചന്ദ്രൻ, ജോൺസൺ ജോസഫ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

നിരവധി വിഗ്രഹങ്ങളാണ് ഗണേശോത്സവത്തിന്റെ ഭാഗമായി പാറോട്ടുകോണത്ത് ഒരുക്കിയിരിക്കുന്നത്. ബീജഗണപതി, മഹാഗണപതി, സംഹാര ഗണപതി തുടങ്ങി 32 വിവിധ രൂപങ്ങളിലും 8 അവതാരങ്ങളിലുമുള്ള വിഗ്രഹങ്ങളാണ് പ്രതിഷ്ഠ നടത്തി പൂജ ചെയ്യുന്നത്

0 Comments

Leave a comment