/uploads/news/2569-IMG-20211214-WA0040.jpg
KERALA

ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിലടക്കം അവബോധം സൃഷ്ടിക്കണമെന്ന് വൈദ്യുതി മന്ത്രി


തിരുവനന്തപുരം: ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതു ജനങ്ങൾക്കിടയിൽ വ്യക്തമായ അവബോധം സൃഷ്ടിച്ചെടുക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഈ വർഷത്തെ സംസ്ഥാന ഊർജ സംരക്ഷണ അവാർഡ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനവും, അവാർഡ് വിതരണവും തിരുവനന്തപുരം റെസിഡൻസി ടവറിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെയുൾപ്പെടെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും, ഊർജ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭത്തെക്കുറിച്ച് സാധാരണക്കാർക്ക് കൃത്യമായ ധാരണയുണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി. ഊർജ സംരക്ഷണത്തിനുള്ള ശ്രേഷ്ഠവും യോജിച്ചതുമായ പരിശ്രമങ്ങൾക്കുള്ള അഭിനന്ദനമായാണ് സംസ്ഥാന സർക്കാർ ഉപഭോക്താക്കൾക്ക് എല്ലാ വർഷവും ഊർജ സംരക്ഷണ അവാർഡുകൾ നൽകുന്നത്. ഈ വർഷം (2021-ൽ) 8 വ്യത്യസ്ത വിഭാഗങ്ങളിലായി 78 അപേക്ഷകളാണ് ലഭിച്ചിരുന്നത്. അപേക്ഷകർ വൈദ്യുതിയിലും മറ്റ് ഇന്ധനങ്ങളിലും യഥാക്രമം 621 MU ഉം 45345 MU ഉം ആണ് ലാഭിക്കുന്നത്. വൻകിട ഊർജ ഉപഭോക്താക്കളുടെ വിഭാഗത്തിൽ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, ഉദ്യോഗ മണ്ഡലിന് അവാർഡും 1,00,000/- രൂപ ക്യാഷ് പ്രൈസും നൽകി. ഇടത്തര ഊർജ ഉപഭോക്താക്കളുടെ വിഭാഗത്തിൽ മിൽമ ഡയറി പാലക്കാട്, എം.ആർ.സി.എം.പി.യു ലിമിറ്റഡിന് അവാർഡും 1,00,000/- രൂപയുടെ ക്യാഷ് പ്രൈസും നൽകി. ബിൽഡിംഗ്സ് കാറ്റഗറി - ഗേറ്റ്‌വേ, IHCL selecQtions വർക്കലയ്ക്ക് അവാർഡും,1,00,000/- രൂപ ക്യാഷ് പ്രൈസും നൽകി. സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വിഭാഗത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന് അവാർഡും 1,00,000/- രൂപ ക്യാഷ് പ്രൈസും നൽകി. കൂടാതെ വൻകിട ഊർജ ഉപഭോക്താക്കളുടെ വിഭാഗത്തിൽ കാക്കനാട് നിറ്റ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിനും; ഇടത്തരം ഊർജ ഉപഭോക്തൃ വിഭാഗത്തിൽ കൊച്ചിയിലെ ഇൻഡേൻ ബോട്ടിലിംഗ് പ്ലാന്റിനും; ചെറുകിട ഊർജ്ജ ഉപഭോക്തൃ വിഭാഗത്തിൽ BEML ലിമിറ്റഡ്, പാലക്കാട് കോംപ്ലക്സിനും പ്രശംസാ പത്രം നൽകി. ആർക്കിടെക്റ്റ് ആൻഡ് ഗ്രീൻ ബിൽഡിംഗ് കൺസൾട്ടന്റ് വിഭാഗത്തിൽ എഫ് 5 സസ്റ്റൈനബിലിറ്റി കൺസൾട്ടന്റുകൾ, കൊച്ചിക്ക് പ്രശംസാ പത്രം നൽകി. ആലുവ, ചെറുകര ഇൻഡസ്ട്രീസിന് റീട്ടെയിലേഴ്സ് ആൻഡ് ട്രേഡേഴ്സ് വിഭാഗത്തിൽ പ്രശംസാ പത്രം നൽകി. കൂടാതെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വിഭാഗത്തിൽ നവാൾട്ട് സോളാർ ആന്റ് ഇലക്ട്രിക് ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, കേരള വാട്ടർ അതോറിറ്റി എന്നിവയ്ക്കും വ്യക്തിഗത ശ്രമങ്ങൾക്ക് ജി.മല്ലികയ്ക്കും പ്രശംസാ പത്രം നൽകി. കേരളത്തിലെ ഊർജ സംരക്ഷണത്തിനുള്ള സംസ്ഥാനതല നിരീക്ഷണ സമിതിയാണ് സംസ്ഥാനതല അവാർഡുകൾക്കായുള്ള വിവിധ എൻട്രികൾ വിലയിരുത്തിയത്. കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. ബി അശോക് ഐ.എ.എസ് അധ്യക്ഷത വഹിച്ചു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.സി.അനിൽ കുമാർ, അനെർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വെളുരി ഐ.എഫ്.എസ്, ഇ.എം.സി ഡയറക്ടർ ഡോ. ആർ.ഹരി കുമാർ, കായംകുളം എൻ.ടി.പി.സി ജനറൽ മാനേജർ എസ്.കെ.റാം, ഇ.എം.സി ജോയിന്റ് ഡയറക്ടർ എ.എൻ.ദിനേശ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിലടക്കം അവബോധം സൃഷ്ടിക്കണമെന്ന് വൈദ്യുതി മന്ത്രി

0 Comments

Leave a comment