/uploads/news/news_നവജാത_ശിശുവിനെ_തട്ടുകടയില്‍_ഉപേക്ഷിച്ച_ന..._1769339282_1899.jpg
KERALA

നവജാത ശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ച നിലയില്‍


പത്തനംതിട്ട: തിരുവല്ലയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍-മനക്കച്ചിറ റോഡില്‍ റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തെ ചായക്കടയില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തട്ടുകടയില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പോലിസ് എത്തി ആംബുലന്‍സില്‍ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പുലര്‍ച്ചെ ഒന്നരയോടെ ഒരു യമഹ ബൈക്ക് തട്ടുകടയ്ക്ക് സമീപം എത്തിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

തട്ടുകടയില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്

0 Comments

Leave a comment