കഴക്കൂട്ടം: വാദ്യകലയുടെ വിസ്മയം മട്ടന്നൂര്‍ ശങ്കരന് കുട്ടിമാരാര്‍ നാളെ (ബുധന്‍) രാവിലെ 11ന് കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററിലെത്തുന്നു. സെന്ററില്‍ പുതുതായി എത്തിയ ഭിന്നശേഷിക്കുട്ടികളെ ചെണ്ട അഭ്യസിപ്പിക്കുന്നതിനാണ് മട്ടന്നൂരെത്തുന്നത്. 100 കുട്ടികളാണ് പുതിയതായി സെന്ററില്‍ പ്രവേശനം നേടിയത്.
ഇവര്‍ക്ക് ഒരു വര്‍ഷക്കാലം വിവിധ കലകളില്‍ പരിശീലനം നല്‍കും. കലാപരിശീലനത്തിന് തുടക്കം കുറിച്ചു കൊണ്ട് നടക്കുന്ന സ്നേഹതാളം ചടങ്ങ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ നവജോത്ഖോസ ഐ.എ.എസ് മുഖ്യാതിഥിയാകും. സാമൂഹ്യ നീതി ജില്ലാ ഓഫീസര്‍ ഷൈനിമോള്.എം, മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ ബിജുരാജ് എസ് എന്നിവര്‍ പങ്കെടുക്കും.
സെന്ററില്‍ പുതുതായി എത്തിയ ഭിന്നശേഷിക്കുട്ടികളെ ചെണ്ട അഭ്യസിപ്പിക്കുന്നതിനാണ് മട്ടന്നൂരെത്തുന്നത്





0 Comments