<p>കഴക്കൂട്ടം: ട്രിവാൻഡ്രം സഹോദയ സോണൽ കലോത്സവം ' സൃഷ്ടടി'യ്ക്ക് പള്ളിപ്പുറം മോഡൽ പബ്ളിക് സ്കൂളിൽ 26ന് തുടക്കമാകും. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, കന്യാകുമാരി ജില്ലകളിൽ നിന്ന് 35 വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തോളം കലാപ്രതിഭകൾ പങ്കെടുക്കും. 26ന് രാവിലെ ഡോ. എ. സമ്പത്ത് എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും, സഹോദയ പ്രസിഡന്റ് തമ്പാട്ടി അദ്ധ്യക്ഷത വഹിക്കും. സി.ദിവാകരൻ എം,എൽ.എ മുഖ്യപ്രഭാഷണം നടത്തും, 28ന് നടക്കുന്ന സമാപനസമ്മേളനത്തിൽ സമ്മാനദാനം സിനി ആർട്ടിസ്റ്റുകളായ അനീഷ് രവി, അനുജോസഫ് എന്നിവർ നിർവഹിക്കും. കേരള യൂത്ത് കമ്മീഷൻ ചെയർപേഴ്സൺ ചിന്താജെറോം മുഖ്യാഥിതിയാകും. ചടങ്ങിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി ,ട്രസ്റ്റ് സെക്രട്ടറി എ.ഫിറോസ്, സ്കൂൾ പ്രിൻസിപ്പൽ ഡെൽസിജോസഫ് എന്നിവർ പങ്കെടുക്കും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെണ്ടറി വിഭാഗങ്ങളിൽ നടക്കുന്ന മത്സരം ഒരേ സമയം 9 വേദികളിൽ നടക്കുമെന്ന് കഴക്കൂട്ടം പ്രസ് ക്ളബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.</p>
Shristi Art Festival





0 Comments