നെടുമങ്ങാട്: എൻ.സി.പി നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വെമ്പായം മണ്ഡലം കമ്മിറ്റി ആഫീസിൽ കൂടിയ യോഗത്തിൽ വെച്ച് പ്രൊഫ: ജിജോ ഡേവിഡ്, അബ്ദുൽ ഷുക്കൂർ, പോത്തൻകോട്, നിസാർ പാച്ചിറ, രാജ്കുമാർ കരകുളം എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് നടരാജൻ, ജില്ലാ പ്രസിഡന്റ് ഗോപൻ തിരുപുറം, വൈസ് പ്രസിഡണ്ട് ഇടക്കുന്നിൽ മുരളി, ജില്ലാ എക്സിക്യുട്ടീവ് അംഗം അയൂബ് ഖാൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ.എം.ഹനീഫ, അജിത്ത് ആട്ടുകാൽ എന്നിവർ സംസാരിച്ചു.
എൻ.സി.പി നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു





0 Comments