കോഴിക്കോട്: കര്‍ണാടകത്തിലെ ബെംഗളൂരുവില്‍ യെലഹങ്കക്ക് സമീപം ബന്ദേ റോഡിലെ ഫഖീര്‍ ലേ-ഔട്ട്, വസിം ലേ-ഔട്ട് കോളനികളിലെ ഇരുനൂറോളം വീടുകള്‍ ബുള്‍ഡോസര്‍ വെച്ചു തകര്‍ത്ത നടപടി ഒരേ സമയം ആശങ്കയും വേദനയും സൃഷ്ടിക്കുന്നതാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുസ്ലിംകളും ദളിതരും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശം എന്തു നടപടിയുടെ പേരിലാണെങ്കിലും ഈ കൊടുംതണുപ്പില്‍ കുടിയൊഴിപ്പിക്കുന്നത് മനുഷ്യത്വത്തിന് ചേര്‍ന്നതല്ല. കിടപ്പാടവും സമ്പാദ്യവും രേഖകളും നഷ്ടപെട്ട പാവങ്ങളെ അതിവേഗം പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിയോടും മറ്റു സര്‍ക്കാര്‍ വൃത്തങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ സ്ഥലം കണ്ടെത്തി എല്ലാവര്ക്കും പര്യാപ്തമായ പാര്‍പ്പിട സൗകര്യം അതിവേഗം നല്‍കാനും അതുവരെ അടിയന്തിരമായി താത്കാലിക സംവിധാനങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.
കിടപ്പാടവും സമ്പാദ്യവും രേഖകളും നഷ്ടപെട്ട പാവങ്ങളെ അതിവേഗം പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിയോടും മറ്റു സര്‍ക്കാര്‍ വൃത്തങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്





0 Comments