ന്യൂഡല്‍ഹി: ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ചൂണ്ടിക്കാട്ടി ചൂണ്ടിക്കാട്ടി, 100 മില്ലിഗ്രാമില്‍ കൂടുതലുള്ള നിമെസുലൈഡ് അടങ്ങിയ എല്ലാ മരുന്നുകളുടെയും നിര്‍മ്മാണം, വില്‍പ്പന, വിതരണം എന്നിവ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ചു. രാാജ്യത്തെ ഉന്നത ആരോഗ്യ ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ശുപാര്‍ശയെ തുടര്‍ന്നാണ് നിരോധനം.

പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് 100 മില്ലിഗ്രാമില്‍ കൂടുതലുള്ള നിമെസുലൈഡ് ഓറല്‍ ഡോസുകളുടെ ഉപയോഗം നിരോധിക്കുന്നത് തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. നിമെസുലൈഡ് ഉയര്‍ന്ന അളവിലുള്ള മരുന്നുകളുടെ ഉപയോഗം കരളിന്റെ പ്രവര്‍ത്തനത്തെയടക്കം ദോഷകരമായി ബാധിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തെ ഉന്നത ആരോഗ്യ ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ശുപാര്‍ശയെ തുടര്‍ന്നാണ് നിരോധനം





0 Comments