/uploads/news/news_വെനിസ്വേലയിലുള്ള_എല്ലാ_ഇന്ത്യക്കാരും_ജാഗ..._1767514197_7125.jpg
National

വെനിസ്വേലയിലുള്ള എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കുക: വിദേശകാര്യ മന്ത്രാലയം


ന്യൂഡല്‍ഹി: വെനിസ്വേലയില്‍ യുഎസ് സൈനിക ആക്രമണങ്ങള്‍ നടത്തിയതിനു പിന്നാലെ വെനിസ്വേലയിലുള്ള എല്ലാ ഇന്ത്യക്കാരും കാരക്കാസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാരക്കാസില്‍ യുഎസ് സൈന്യം 'വലിയ തോതിലുള്ള വ്യോമാക്രമണങ്ങള്‍' നടത്തിയെന്നും പുലര്‍ച്ചെ നടന്ന ഒരു ഓപ്പറേഷനില്‍ മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടിയെന്നും ട്രംപ് അവകാശപ്പെട്ടതിനെത്തുടര്‍ന്ന് വെനിസ്വേലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് നിര്‍ദേശം . ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെ രാജ്യമെമ്പാടും സൈനികരെ വിന്യസിക്കുമെന്ന് വെനിസ്വേലന്‍ പ്രതിരോധ മന്ത്രി വ്ളാഡിമിര്‍ പാഡ്രിനോ ലോപ്പസ് പ്രഖ്യാപിച്ചു, യുഎസ് നടപടിയെ വെനിസ്വേല ഇതുവരെ നേരിട്ടിട്ടില്ലാത്ത 'ഏറ്റവും മോശം ആക്രമണം' എന്ന് വിശേഷിപ്പിച്ചു. ഐക്യവും ശാന്തതയും പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, അശാന്തിക്കും ക്രമക്കേടിനും എതിരെ മുന്നറിയിപ്പ് നല്‍കി, എല്ലാ സായുധ സേനകളെയും അണിനിരത്തുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ഇന്ത്യക്കാരും കാരക്കാസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്

0 Comments

Leave a comment