/uploads/news/677-IMG_20190703_170658.jpg
Obituary

വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


കഴക്കൂട്ടം: വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മെഡിക്കൽ കോളേജ് ചാലക്കുഴി ലൈനിൽ കാപ്പിൽ റോഡ് രാകുലം വീട്ടിൽ (എം.ഇ.ആർ.എ /107) കെ.ജി.സുകുമാരൻ നായരുടെയും എ.രാധമ്മയുടെയും മകൻ ലിജു.എസ്.നായർ (33) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പട്ടം ചാലക്കുഴി ഭാഗത്തുവെച്ച് ലിജു സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ് അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അപകടം സംഭവിച്ചതു മുതൽ അബോധാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. മസ്തിഷ്ക്ക മരണം സംഭവിച്ച ലിജുവിനെ ഇന്നു രാവിലെ പത്തു മണിയോടു കൂടി വെന്റിലേറ്ററിൽ നിന്നു പുറത്തെടുക്കുകയായിരുന്നു. പട്ടം മുത്തൂറ്റിലെ ജീവനക്കാരനായിരുന്നു. ഭാര്യ കഴക്കൂട്ടം സ്വദേശിനിയായ കീർത്തന.പി.എം. 15 മാസം പ്രായമുള്ള നൈനികയാണ് മകൾ. ലിബു.എസ്.നായർ സഹോദരനാണ്. മൃതദേഹം വൈകുന്നേരം 6.30 മണിയോടു കൂടി തയ്ക്കാട് ശാന്തി കവാടത്തിൽ സംസ്ക്കരിച്ചു. സഞ്ചയനം: 7/7/2019 ഞായർ രാവിലെ 9 മണിക്ക്. ഫോൺ: 90373 59065.

വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0 Comments

Leave a comment