/uploads/news/news_ബി.ജെ.പി_സംസ്ഥാന_അധ്യക്ഷൻ_രാജീവ്_ചന്ദ്രശ..._1785239465_9773.jpg
POLITICS

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് കഴക്കൂട്ടത്ത്


കഴക്കൂട്ടം: ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് (28/07/2026) വൈകുന്നേരം 5 മണിക്ക് കഴക്കൂട്ടത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്യും. അതോടൊപ്പം ബിജെപി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി ഓഫീസിന്റെയും, കഴക്കൂട്ടം എം.എൽ.എ വി.മുരളീധരന്റെ ക്യാമ്പ്  ഓഫീസിന്റെയും ഉദ്ഘാടനവും നിർവഹിക്കും.

കഴക്കൂട്ടം മണ്ഡലത്തോട്‌ വി.ഡി.സതീശൻ സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട്  സംഘടിപ്പിക്കുന്ന    പൊതുസമ്മേളനത്തിൽ കഴക്കൂട്ടം എം.എൽ.എ വി.മുരളീധരൻ അധ്യക്ഷത വഹിക്കും.

എസ്.എസ്.ബിജു ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർക്ക് പൊതുയോഗത്തിൽ  സ്വീകരണം നൽകും. കഴക്കൂട്ടം സർവീസ് സഹകരണ ബാങ്കിന്റെ  എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഓഫീസുകളുടെ പ്രവർത്തനമാരംഭിക്കുന്നത്. 
 
ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. പി.സുധീർ, ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ തുടങ്ങി സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ ഓഫീസ് ഉദ്ഘാടനത്തിലും പൊതുയോഗത്തിലും പങ്കെടുക്കും.

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. പി.സുധീർ, ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ തുടങ്ങി സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ ഓഫീസ് ഉദ്ഘാടനത്തിലും പൊതുയോഗത്തിലും പങ്കെടുക്കും

0 Comments

Leave a comment