കോഴിക്കോട്: വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ എന്‍ഐടിയില്‍ ടീച്ചിങ് അസിസ്റ്റന്റുമായ വിഷ്ണുവിനെ (32) കുന്ദമംഗലം പോലിസ് അറസ്റ്റ് ചെയ്തു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വിവിധ ദിവസങ്ങളിലായി വിദ്യാര്‍ഥിനിയെ ഇയാള്‍ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലായിരുന്നു ഭീഷണി. കെട്ടാങ്ങലിലെ ഹൗസിങ് കോംപ്ലക്‌സിലും പൊറ്റമ്മല്‍ വച്ചും ബലാത്സംഗം ചെയ്തതായാണ് പരാതി. വിദ്യാര്‍ഥിനിയുടെ നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തി അത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പ്രതിയെ കളന്‍തോട് വച്ചാണ് പോലിസ് പിടികൂടിയത്.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വിവിധ ദിവസങ്ങളിലായി വിദ്യാര്‍ഥിനിയെ ഇയാള്‍ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു



0 Comments