/uploads/news/news_അഷ്ടമുടി_കായലില്‍_കുളിക്കാനിറങ്ങിയ_രണ്ടു..._1763368376_4714.jpg
ACCIDENT

അഷ്ടമുടി കായലില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു


കൊല്ലം: അഷ്ടമുടി കായലില്‍ കുളിക്കാനിറങ്ങിയ ആറംഗ സംഘത്തിലെ രണ്ടുപേര്‍ മുങ്ങിമരിച്ചു. വാളത്തുംഗല്‍ ചേതന നഗര്‍ തിട്ടയില്‍ ആനന്ദഭവനത്തില്‍ ബിജു-അജിത ദമ്പതികളുടെ മകന്‍ ആദിത്യന്‍ (19), തെക്കതില്‍ വീട്ടില്‍ ബിജു-സിന്ധു ദമ്പതികളുടെ മകന്‍ അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്. ഇന്നുരാവിലെ 11 ഓടെയായിരുന്നു സംഭവം. രാവിലെ എട്ടുമണിയോടെ ദര്‍ശനത്തിനായി വീട്ടില്‍ നിന്നും പുറപ്പെട്ട സംഘം 10.30ന് വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ദര്‍ശനം പൂര്‍ത്തിയാക്കി കായലില്‍ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. കൂട്ടത്തിലെ മറ്റു നാലുപേരും കരയിലെത്തിയപ്പോള്‍ ആദിത്യനും അഭിജിത്തും അടിയൊഴുക്കുള്ള ബോട്ട് ചാലിലേക്കു ഒഴുകിപ്പോയി. സംഭവം കണ്ട് അഭിജിത്തിനെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടിയ ഒരാളും ചാലില്‍പ്പെട്ടു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഇവരെ കരയിലെത്തിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ആദിത്യനെയും അഭിജിത്തിനെയും രക്ഷിക്കാനായില്ല.

വാളത്തുംഗല്‍ ചേതന നഗര്‍ തിട്ടയില്‍ ആനന്ദഭവനത്തില്‍ ബിജു-അജിത ദമ്പതികളുടെ മകന്‍ ആദിത്യന്‍ (19), തെക്കതില്‍ വീട്ടില്‍ ബിജു-സിന്ധു ദമ്പതികളുടെ മകന്‍ അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്

0 Comments

Leave a comment