
കഴക്കൂട്ടം: ആനയെ കയറ്റി വന്ന ലോറി തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. കണിയാപുരം പള്ളിപ്പുറം കരിച്ചാറ പുളിമൂട്ടിൽ വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ എം.എം.നസീർ (61) ആണ് മരിച്ചത്. ഇന്ന് രാവിലെ കഴക്കൂട്ടത്ത്' ദേശീയ പാതയിൽ മിഷൻ ആശുപത്രിക്കു സമീപം എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന ഭാഗത്തായിരുന്നു അപകടമുണ്ടായത്. വിഴിഞ്ഞം പനത്തുറയിൽ നിന്നും കൊല്ലം ഭാഗത്തേക്ക് ആനയെ കയറ്റി പോകുകയായിരുന്നു ലോറി.ആനയുമായി എലിവേറ്റഡ് ഹൈവേ ഇറങ്ങി വന്ന ലോറി സർവീസ് റോഡ് വഴി ദേശീയ പാതയിൽ പ്രവേശിച്ച നസീർ ഓടിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ബൈക്കിൽ ലോറി ഇടിച്ച് ബൈക്ക് മറിയുകയും നസീർ ലോറിക്കടിയിൽ പെടുകയുമായിരുന്നു. ലോറിയുടെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി. ധരിച്ചിരുന്ന ഹെൽമെറ്റടക്കം പൊട്ടിയാണ് നസീർ മരിച്ചത്. എലിവേറ്റഡ് ഹൈവേ അവസാനിക്കുന്നതിന് സമീപത്തെ കുഴികണ്ട് ബൈക്ക് പെട്ടെന്ന് വലത് ഭാഗത്തേക്ക് തിരിക്കുന്നതിനിടെയാണ് ലോറി നസീറിനെ തട്ടിയിട്ടത്.
ദേശീയപാതയിലെ അശാസ്ത്രീയ
നിർമാണത്തിന്റെ ഭാഗമായി, മൂടാതെ ഇട്ടിരുന്ന കുഴിയാണ് അപകടമുണ്ടാകാനും മരണം സംഭവിക്കാനും ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടത്തിനു പിന്നാലെ ധൃതിയിൽ കുഴി മണ്ണിട്ടു നികത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം കരിച്ചാറ ജമാഅത്ത് പള്ളിയിൽ ഖബറടക്കി. ഷീജയാണ് നസീറിൻ്റെ ഭാര്യ. സക്കീന, ഹാറൂൺ എന്നിവർ മക്കളാണ്. അപകടമരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തു.
ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തിന്റെ ഭാഗമായി, മൂടാതെ ഇട്ടിരുന്ന കുഴിയാണ് അപകടമുണ്ടാകാനും മരണം സംഭവിക്കാനും ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.





0 Comments