റിയാദ്: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യ ഹെല്‍പ്പ്‌ലൈന്‍ തുറന്നു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കണ്‍ട്രോള്‍ റൂം. 24 മണിക്കൂറും പ്രവര്‍ത്തിക്കും. സഹായങ്ങള്‍ക്കും വിവരങ്ങള്‍ അന്വേഷിക്കാനും താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടാം: 8002440003 (ടോള്‍ഫ്രീ). 0122614093, 0126614276, 0556122301. നവംബര്‍ ഒമ്പതിനായിരുന്നു സംഘം യാത്രതിരിച്ചത്. ട്രാവല്‍ ഏജന്‍സി മുഖേനയായിരുന്നു യാത്ര. ബസില്‍ ഹൈദരാബാദ് സ്വദേശികളായ 43 പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ ഉംറ നിര്‍വഹിച്ച് തിരിച്ച് വരുംവഴി ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. ഇന്ത്യന്‍ സമയം രാത്രി 1.30 ഓടെയായിരുന്നു ബസിന് തീപ്പിടിച്ചത്. യാത്രാ ക്ഷീണത്താല്‍ എല്ലാവരും ഉറങ്ങിയിരുന്നതിനാല്‍ത്തന്നെ യാത്രക്കാര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടാങ്കറുമായി കൂട്ടിയിടിച്ചതിനു പിന്നാലെ ബസ് കത്തിയമരുകയായിരുന്നു.മല്ലെപ്പള്ളിയിലെ ബസാര്‍ഗഢില്‍നിന്നുള്ള 16 പേരെ തിരിച്ചറിഞ്ഞതായി തെലങ്കാന ഐടി വകുപ്പ് മന്ത്രി ഡി ശ്രീധര്‍ ബാബു പറഞ്ഞു. മറ്റുവിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമായിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാന്‍ തെലങ്കാന സര്‍ക്കാര്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ദുരിതബാധിതരുടെ കുടുംബത്തിന് 9912919545 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സഹായങ്ങള്‍ക്കും വിവരങ്ങള്‍ അന്വേഷിക്കാനും താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടാം: 8002440003 (ടോള്‍ഫ്രീ). 0122614093, 0126614276, 0556122301





0 Comments