/uploads/news/news_തിരുവനന്തപുരത്ത്_മദ്യലഹരിയിൽ_യുവഡോക്ടർ_ഓ..._1740391116_6048.jpg
ACCIDENT

തിരുവനന്തപുരത്ത് മദ്യലഹരിയിൽ യുവഡോക്ടർ ഓടിച്ച ജീപ്പിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു


തിരുവനന്തപുരം: മദ്യലഹരിയിൽ യുവഡോക്ടർ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്കുളം പാലത്തിൽ ഇന്ന് വെളുപ്പിനായിരുന്നു അപകടം. ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു.

അമിത വേ​ഗതയിലെത്തിയ ജീപ്പ്  ബൈക്കിൽ ഇടിക്കുകയായിരുന്നു.

ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു. കാറിലുണ്ടായിരുന്ന യുവ ഡോക്ടർമാർ മദ്യലഹരിയിൽ ആയിരുന്നു എന്ന് പോലീസ് പറഞ്ഞു.

വാഹനം ഓടിച്ചിരുന്നത് ഡോക്ടർ വിഷ്ണുവാണ്. വിഷ്ണു കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് വരികയാണ്. അതുൽ മെഡിക്കൽ കോളജിൽ പിജി ചെയ്യുകയാണ്. അതുലിൻ്റെ അമ്മയുടെ പേരിലാണ് വാഹനം. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാർ ഓൺലൈൻ ഭക്ഷണ വിതരണക്കാരാണ്. മനപൂർവമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് തുമ്പ പൊലീസ് അറിയിച്ചു.

 

വിഷ്ണു കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് വരികയാണ്. അതുൽ മെഡിക്കൽ കോളജിൽ പിജി ചെയ്യുകയാണ്. അതുലിൻ്റെ അമ്മയുടെ പേരിലാണ് വാഹനം.

0 Comments

Leave a comment