തിരുവനന്തപുരം: നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി അപകടത്തിൽ ബൈക്ക് യാത്രികൻ മരണമടഞ്ഞു. പേയാട് മിണ്ണംകോട് പണ്ടാരവിള ഇന്ദ്രജിത്ത് ഭവനിൽ എം.രാജേന്ദ്രൻ (60) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മരുമകൾ അശ്വതി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മകളുടെ വീട്ടിൽ നിന്ന് മടങ്ങവേ തിങ്കളാഴ്ച രാത്രി 11 മണിയോടെ വലിയറത്തല ജംക്‌ഷനിലാണ് അപകടമുണ്ടായത്. രാജേന്ദ്രൻ ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് അടച്ചിട്ടിരുന്ന കടയിൽ ഇടിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ചയോടെയാണ് രാജേന്ദ്രൻ മരിച്ചത്. രാധികയാണ് ഭാര്യ. ഇന്ദ്രജിത്ത്, ഇന്ദ്രലേഖ എന്നിവർ മക്കളും. അഖിൽ മരുമകനുമാണ്. നരുവാംമൂട് പൊലീസ് കേസെടുത്തു.
നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി





0 Comments