/uploads/news/news_വെള്ളായണി_കായലില്‍_കുളിക്കാനിറങ്ങിയ_3_വി..._1706275130_8266.jpg
ACCIDENT

വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു


തിരുവനന്തപുരം: വിഴിഞ്ഞം വവ്വാമൂലയിൽ വെള്ളായണി കായലിൽ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർഥികളായ വിഴിഞ്ഞം കടയ്ക്കുളം വാറുതട്ടുവിള വീട്ടിൽ ലാസറിന്റെ മകൻ ലിബിനോ എൽ(20), മണക്കാട് കുര്യാത്തി എൻഎസ്എസ് കരയോഗം ARWA 120ൽ സുരേഷ് കുമാറിന്റെ മകൻ മുകുന്ദൻ ഉണ്ണി (20), വെട്ടുകാട് തൈവിളാകം ഹൗസിൽ ഫ്രാൻസിസിന്റെ മകൻ ഫെർഡിനാൻ ഫ്രാൻസിസ് (19) എന്നിവരാണ് മരിച്ചത്.

വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം നടന്നത്. അവധിയാഘോഷിക്കാനെത്തിയ സുഹൃത്തുക്കളായ നാലംഗസംഘമാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതിൽ സൂരജ് എന്ന വിദ്യാർത്ഥി രക്ഷപ്പെട്ടു, ബാക്കി മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കായലിൽ മണൽ എടുത്ത ഭാഗത്തെ കയത്തിൽപെട്ടാണ് അപകടം ഉണ്ടായത്.

രണ്ടു ബൈക്കുകളിലായിട്ടാണ് നാലു വിദ്യാര്‍ത്ഥികള്‍ അവധി ദിവസത്തില്‍ സ്ഥലത്തെത്തിയത്. സാധാരണയായി ആളുകള്‍ കുളിക്കുന്ന സ്ഥലമാണെങ്കിലും അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. നാലുപേരും കുളിക്കാനിറങ്ങിയെങ്കിലും മൂന്നുപേര്‍ ചെളിയില്‍ കുടുങ്ങി മുങ്ങി താഴുകയായിരുന്നു. രക്ഷപ്പെട്ട സൂരജാണ് നിലവിളിച്ച് നാട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരെത്തിയാണ് മൂന്നു വിദ്യാര്‍ത്ഥികളെയും പുറത്തെടുത്തത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ പറഞ്ഞു.

വിഴിഞ്ഞം കടയ്ക്കുളം വാറുതട്ടുവിള വീട്ടിൽ ലാസറിന്റെ മകൻ ലിബിനോ എൽ(20), മണക്കാട് കുര്യാത്തി എൻഎസ്എസ് കരയോഗം ARWA 120ൽ സുരേഷ് കുമാറിന്റെ മകൻ മുകുന്ദൻ ഉണ്ണി (20), വെട്ടുകാട് തൈവിളാകം ഹൗസിൽ ഫ്രാൻസിസിന്റെ മകൻ ഫെർഡിനാൻ ഫ്രാൻസിസ് (19) എന്നിവരാണ് മരിച്ചത്.

0 Comments

Leave a comment