/uploads/news/news_ആര്യനാട്_നിയന്ത്രണം_വിട്ട_കാർ_മറിഞ്ഞ്_രണ..._1734864447_9015.jpg
ACCIDENT

ആര്യനാട് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടര വയസുകാരന് ദാരുണാന്ത്യം


നെടുമങ്ങാട്: ആര്യനാട്, ഉഴമലയ്ക്കൽ പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടര വയസുകാരന് ദാരുണാന്ത്യം. പറണ്ടോട് സ്വദേശികളായ വിഷ്ണുവിൻ്റെയും കരിഷ്മയുടെയും മകൻ ഋതിക് ആണ് മരിച്ചത്. പുതുക്കുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. റോഡരികിലെ കുറ്റിയിൽ ഇടിച്ചകാർ മറിയുകയായിരുന്നു. കുറ്റിയിൽ ഇടിച്ചില്ലായിരുന്നുവെങ്കിൽ തോട്ടിലേക്ക് കാർ പതിക്കുമായിരുന്നു.

നെടുമങ്ങാട് ഭാഗത്ത് നിന്നും ആര്യനാട് - പറണ്ടോട് വരികയായിരുന്ന കാറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഋതിക് -ന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 
 ആര്യനാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പറണ്ടോട് സ്വദേശികളായ വിഷ്ണുവിൻ്റെയും കരിഷ്മയുടെയും മകൻ ഋതിക് ആണ് മരിച്ചത്. കാറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേരാണുണ്ടായിരുന്നത്

0 Comments

Leave a comment