കഴക്കൂട്ടം: ഓണാഘോഷവുമായി ബന്ധപ്പെട്ടു നടന്ന വടംവലി മത്സരത്തിനിടെ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് കഴക്കൂട്ടം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
വെട്ടുറോഡ്, റെയിൽവേ ഗേറ്റിനു സമീപം മണക്കാട്ട് വിളാകം വീട്ടിൽ വിനേഷ് (39) ആണ് അപകടത്തിൽ മരണമടഞ്ഞത്.
നാഷണൽ റീഡിംഗ് ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓണാഷോഷങ്ങളുടെ ഭാഗമായി വെട്ടുറോഡ് മാർക്കറ്റിനുള്ളിൽ നടത്തിയ വടംവലി മത്സരത്തിനിടെ ആൽമരത്തിന്റെ ശിഖിരം ഒടിഞ്ഞു വീഴുകയായിരുന്നു..
ഉറിയടി മത്സരത്തിനായി കയറുപയോഗിച്ച് വലിച്ചു കെട്ടിയിരുന്ന കൂറ്റൻ ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞു വീണത്. ശിഖരം ഒടിഞ്ഞു വീഴുന്നതു കണ്ട് സ്ഥലത്ത് കൂടിനിന്നവർ ഓടി മാറിയെങ്കിലും ശിഖരം വിനേഷിന്റെ തലയിലേയ്ക്കു വീഴുകയായിരുന്നു. പരിക്കേറ്റ വിനേഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിനേഷ് കൂലിപ്പണിക്കാരനായിരുന്നു. അജിതയാണ് ഭാര്യ. ആരവ്, ആമി, അന്യ എന്നിവർ മക്കളാണ്.
ഉറിയടി മത്സരത്തിനായി കയറുപയോഗിച്ച് വലിച്ചു കെട്ടിയിരുന്ന കൂറ്റൻ ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞു വീണത്.





0 Comments