/uploads/news/news_കണ്ണൂരിൽ_ദമ്പതികൾ_വെന്തുമരിച്ച_അപകടത്തിന..._1675416560_2752.jpg
ACCIDENT

കണ്ണൂരിൽ ദമ്പതികൾ വെന്തുമരിച്ച അപകടത്തിന്റെ കാരണം കണ്ടെത്തി മോട്ടോർ വാഹനവകുപ്പ്


കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കണ്ണൂരിൽ ദമ്പതികൾ വെന്തുമരിച്ച അപകടത്തിന്റെ കാരണം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ് അന്വേഷണ സംഘം. കാറിനുള്ളിൽ രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നുവെന്നും ഷോർട്ട് സർക്യൂട്ട് വഴിയുണ്ടായ തീ കൂടുതൽ വേഗത്തിൽ പടർന്ന് പിടിക്കാനിത് ഇടയാക്കിയെന്നുമാണ് എംവിഡി കണ്ടെത്തൽ. 

ജെസിബി ഡ്രൈവർ കൂടി ആയിരുന്ന മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാർ ഡ്രൈവിങ്ങ് സീറ്റിന്റെ അടിയിൽ വച്ചിരുന്നു. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കിലും പെട്രോള്‍ സൂക്ഷിച്ച കുപ്പികളാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയത്  എന്നാണ് നിഗമനം. കാറിന്റെ പെട്രോൾ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ ആളിപ്പടരാൻ കാരണവുമിതാണ്. എയർ പ്യൂരിഫയർ ഉണ്ടായിരുന്നതും അപകടത്തിന്റെ ആഘാതം കൂട്ടി. തീ ഡോറിലേക്ക് പടർന്നതിനാൽ ലോക്കിങ്ങ് സിസ്റ്റവും പ്രവർത്തനരഹിതമായി.

ഇന്നലെ രാവിലെ പത്തരയോടെയാണ് പ്രസവത്തിനായി ആശുപത്രിയിലേക്കു പോയ പൂർണ്ണ ഗർഭിണിയായ യുവതിയും ഭർത്താവും കാറിനു തീപിടിച്ചു ദാരുണമായി മരിച്ചത്. ഗർഭസ്ഥ ശിശുവും ഒപ്പം മരണത്തിനു കീഴടങ്ങിയിരുന്നു.

കുറ്റ്യാട്ടൂർ ഉരുവച്ചാൽ സ്വദേശി താമരവളപ്പിൽ പ്രജിത് (35), ഭാര്യ കെ.കെ.റീഷ (25) എന്നിവരാണു പൊള്ളലേറ്റു മരിച്ചത്. ഇവരുടെ മകൾ ശ്രീപാർവതി (7), റീഷയുടെ മാതാപിതാക്കളായ ആനക്കൽ പുതിയപുരയിൽ കെ.കെ.വിശ്വനാഥൻ, ശോഭന, വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ സജിന എന്നിവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. റീഷയുടെ അമ്മ ശോഭനയുടെ പേരിൽ 2020 ൽ രജിസ്റ്റർ ചെയ്ത KL59W5043 നമ്പർ എസ്പ്രെസോ കാറാണ് അപകടത്തിൽപെട്ടത്.

മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാർ ഡ്രൈവിങ്ങ് സീറ്റിന്റെ അടിയിൽ വച്ചിരുന്നു. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കിലും പെട്രോള്‍ സൂക്ഷിച്ച കുപ്പികളാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയത് എന്നാണ് നിഗമനം.

0 Comments

Leave a comment