തിരുവല്ല: കളിക്കുന്നതിനിടയിൽ ഗോൾ പോസ്റ്റ് തലയിൽ വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. ചെന്നൈയിൽവെച്ചാണ് മലയാളി ദമ്പതികളുടെ മകൻ മരിച്ചത്. തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്. വൈകിട്ട് കളിക്കുന്നതിനിടെ കല്ലിൽ ചാരി നിർത്തിയ ഗോൾ പോസ്റ്റ് കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
അപകടം നടന്ന ഉടനെ ആദ്വികിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നൈ ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ വെച്ചായിരുന്നു ദാരുണമായ സംഭവം. ചെന്നൈയിൽ വ്യോമസേന ഉദ്യോഗസ്ഥനാണ് ആദ്വികിൻ്റെ അച്ഛൻ രാജേഷ്. ആവഡിയിലെ സ്‌കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദ്വിക്. സംസ്കാരം നാളെ (ഞായറാഴ്ച്ച) രാവിലെ 11:00 മണിക്ക് തിരുവല്ലയിൽ നടക്കും.
വൈകിട്ട് കളിക്കുന്നതിനിടെ കല്ലിൽ ചാരി നിർത്തിയ ഗോൾ പോസ്റ്റ് കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.





0 Comments