/uploads/news/news_കാട്ടാനയുടെ_ആക്രമണത്തിൽ_മാതൃഭൂമി_ന്യൂസ്_..._1715157443_3595.jpg
ACCIDENT

കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി. മുകേഷിന് ദാരുണാന്ത്യം


പാലക്കാട്': കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി. മുകേഷിന് ദാരുണാന്ത്യം. 34 വയസ് മാത്രം പ്രായമായിരുന്ന മുകേഷ് പാലക്കാട് ബ്യൂറോ ക്യാമറാമാനായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. ഇന്ന് രാവിലെ 8:00 മണിയോടെയാണ് സംഭവം. പാലക്കാട്, വേനോളി എന്ന പ്രദേശത്ത് വച്ചാണ് അപകടമുണ്ടായത്. പ്രദേശത്ത് കാട്ടാന ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു മാതൃഭൂമി ന്യൂസ് സംഘം.


എന്നാൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ ഒരു കാട്ടാന ഇവരുടെ സംഘത്തെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ മുകേഷ് മറിഞ്ഞു വീഴുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകർ തിരിച്ചു വന്ന് നോക്കുമ്പോഴാണ് മുകേഷ് നിലത്തു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പാലാക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

അപകടത്തിൽ മുകേഷിൻ്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്. മൃതദേഹം പാലക്കാട്ട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മുകേഷിൻ്റെ മരണത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ അനുഷോചനം രേഖപ്പെടുത്തി. 

പ്രദേശത്ത് കാട്ടാന ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു മാതൃഭൂമി ന്യൂസ് സംഘം

0 Comments

Leave a comment