/uploads/news/news_കെ.എസ്.ആർ.ടി.സി_ബസും_ഓട്ടോയും_കൂട്ടിയിടി..._1669647281_7620.jpg
ACCIDENT

കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്


കഴക്കൂട്ടം:  കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പൂന്തുറ മാണിക്യവിളാകം സ്വദേശി ഫൈസിയ്ക്കാണ്‌ (26) പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (തിങ്കൾ) രാവിലെ 10.45ഓടെ കാര്യവട്ടം കേരള സർവകലാശാല ക്യാമ്പസിന് മുന്നിലായിരുന്നു അപകടം. മുന്നിൽ പെട്ടെന്ന് ബ്രേക്ക് ചെയ്ത ബൈക്കിൽ തട്ടാതിരിക്കാൻ ഓട്ടോ വലത് ഭാഗത്തേക്ക് വെട്ടിച്ചപ്പോഴാണ് ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിലിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ നിന്നും തെറിച്ച് ബസിന് മുന്നിലേക്ക് വീണ ഫൈസിയുടെ ഇരുകാലുകളും തകർന്നു. തലയ്ക്കും ഗുരുതര പരിക്കേറ്റു. ശ്രീകാര്യം പൊലീസ് കേസെടുത്തു.

 

കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0 Comments

Leave a comment