കോന്നി: കെ.എസ്.ആർ.ടി.സി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരണമടഞ്ഞു. കൊല്ലം, കുണ്ടറ, നെടുമ്പനാൽ കിണറുവിള വീട്ടിൽ ആമിന ബീവി (31) യാണ് മരിച്ചത്. പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി കൊല്ലംപടിയിൽ വെച്ചാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും പുനലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ആമിന സഞ്ചരിച്ച കാറും തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ആമിന സഞ്ചരിച്ച കാർ പൂർണമായും തകർന്നു. ഗുരുതരമായി പരുക്കേറ്റ ആമിനയെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കൊല്ലം, കുണ്ടറ, നെടുമ്പനാൽ കിണറുവിള വീട്ടിൽ ആമിന ബീവി (31) യാണ് മരിച്ചത്. പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു





0 Comments