/uploads/news/news_തിരുവനന്തപുരത്ത്_2_ഓട്ടോ_ഡ്രൈവർമാർ_ക്ഷേത..._1733937103_3865.jpg
ACCIDENT

തിരുവനന്തപുരത്ത് 2 ഓട്ടോ ഡ്രൈവർമാർ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു


തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു.ഒരാളെ രക്ഷപ്പെടുത്തി. ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തിലാണ് സംഭവം. ഓട്ടോ ഡ്രൈവര്‍മാരും പാറോട്ടുകോണം സ്വദേശികളുമായ ജയന്‍ (40), പ്രകാശ് (43) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. 11 മണിക്കാണ് സുഹൃത്തുക്കളായ മൂന്ന് പേർ കുളിക്കാനായി കുളത്തില്‍ ഇറങ്ങിയത്.

ക്ഷേത്രക്കുളത്തിൽ ആഴക്കൂടുതല്‍ ഉള്ളതിനാല്‍ ആളുകള്‍ ഇറങ്ങാതിരിക്കാനായി ചുറ്റുമതിലും ഗേറ്റും ഉണ്ടായിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ മൂന്നുപേരും കുളത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇവര്‍ കുളത്തിൽ മുങ്ങിത്താഴുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ജയന്റെയും പ്രകാശന്റെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ജയന്റെ ഭാര്യ വിജി. മക്കൾ വന്ദന, ശ്രീനന്ദു. പ്രകാശന്റെ ഭാര്യ മാലിനി. മക്കൾ വൈഗ, അതിഥി.

ഓട്ടോ ഡ്രൈവര്‍മാരും പാറോട്ടുകോണം സ്വദേശികളുമായ ജയന്‍, പ്രകാശ് എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്.

0 Comments

Leave a comment