തിരുവനന്തപുരം: ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചാണ് അപകടം. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെൽവനാണ്(68) മരിച്ചത്. ഇന്ന് പുലർച്ചെ 5.30ന് ശ്രീകാര്യം ഇളംകുളത്ത് വെച്ചായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്. പാൽ വിൽപ്പനക്കാരനായിരുന്നു സെൽവൻ. ഗുരുതരമായി പരുക്കേറ്റ സെൽവനെ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് പുലർച്ചെ 5.30ന് ശ്രീകാര്യം ഇളംകുളത്ത് വെച്ചായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്.





0 Comments